ശാലു നീ അമ്മയോട് യാത്ര പറയു ട്രെയിൻ പുറപ്പെടാൻ നേരമായി ..
നിറ കണ്ണുകളോടെ ശാലുവും അമ്മയും കെട്ടിപിടിച്ചു കരയാൻ തുടങ്ങി..
അമ്മേ ഞാൻ പോയി വരട്ടെ.. 6 മാസത്തെ കര്യമല്ലേ അമ്മേ അതിനിടക്ക് ലീവ് കിട്ടുമ്പോൾ എന്തായാലും വരായല്ലോ..
മം… പോയി വാ മോളെ മോൾടെ നല്ല ഭാവിക്ക് ‘അമ്മ ഇനി ഒരു തടസ്സം പറയുന്നില്ല..
അവർ രണ്ടു പേരും കെട്ടിപിടിച്ചു.. ലളിത മകളുടെ നെറ്റിൽ ഉമ്മ വെച്ചു പറഞ്ഞു ശ്രദ്ധിക്കണം മോളെ .. ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്. ..
‘അമ്മ വിഷമിക്കണ്ട സെലീന കൂടെയുണ്ടല്ലോ..
എന്നാൽ ഞങ്ങൾ കയറട്ടേ അമ്മേ.. പറഞ്ഞുകൊണ്ടവർ ട്രൈനിൽ കയറി..
ശാലു അവളാണ് കഥ നായിക ഇന്നവൾ ബാംഗ്ളൂരിലേക്കു പോകുകയാണ് നേഴ്സിങ് പഠനം കഴിഞ്ഞു നാട്ടിൽ കുറച്ചു ജോലി ചെയ്തു ഇപോൾ വേദേശത്തെക്കു പോകാണുള്ളത്തിന്റെ ഭാഗമായി ബാംഗ്ളൂരിൽ ഒരു പ്രസിദ്ധ ഹോസ്പിറ്റലിൽ 6 മാസത്തേക്ക് താൽകാലിക ജോബ് കിട്ടി ..
കൂടെയുള്ളത് അവളുടെ കൂടെ പഠിച്ച കൂട്ടുകാരി ഉറ്റ തോഴി .. മ്മ്‌ടെ ഭാഷയിൽ പറഞ്ഞാൽ ചങ്ക്..
ശാലുവും അമ്മയും മാത്രമാണിപോള് നാട്ടിലുള്ളത്
അച്ഛൻ ദേവൻ.. അച്ഛനെ കണ്ടിട്ടു 8 വർഷം കഴിഞ്ഞു.
അവൾക്കു 12 വയസ്സുള്ളപോയാണ് അമ്മയും അച്ഛനും ഡിവോഴ്സ് ആകുന്നതു..
അതിന്റെ കാരണങ്ങൾ ഒന്നും അന്നു ശാലുവിന് അറിയില്ലായിരുന്നു..
പിന്നീട് പലരും പറഞ്ഞു കേട്ടാണ് അറിയുന്നത് അച്ഛന് വേറെ പെണ്ണുങ്ങളുമായി ബന്ധമുണ്ടായിരുന്നെന്നും.. ‘അമ്മ അറിഞ്ഞു വിലക്കിയിട്ടും പിന്നെയും അച്ഛൻ.. അതു തുടർന്നു..