കഷ്ടപ്പാടുകൾക്ക് ഒരറുതി വരാൻ പോകുന്നു .നേരെ പോയത് കടയിലേക്കാണ് , എല്ലാവരും തിരക്കിട്ടു പലഹാരങ്ങളും മറ്റും ഉണ്ടാക്കുകയാണ് .ഇപ്പോൾ ഞങ്ങളെ കൂടാതെ കോളനിയിലെ രണ്ടു സ്ത്രീകൾ കൂടിയുണ്ട് സഹായത്തിനു .ഒരത്യാവശ്യ കാര്യമുണ്ട് ഒരിടം വരെ പോകണമെന്ന് പറഞ്ഞപ്പോൾ അമ്മയൊന്നു അമ്പരന്നു …അനിയത്തി കോളേജിൽ പോയിരിക്കുകയാണ് .
,,”പേടിക്കേണ്ട കാര്യമൊന്നുമില്ലമ്മേ ,ഒരു മണിക്കൂർ അതിനുള്ളിൽ തിരിച്ചു വരാം ,അത് വരെ ഇവര് നോക്കിക്കൊള്ളും ,ചേച്ചി ഞങ്ങളിപ്പോ വരാം ”.
”മോനു ഇപ്പൊ പോണോ ?,സമയം മൂന്നാകുന്നു ,തിരക്ക് തുടങ്ങും മുന്നേ എല്ലാം ആകേണ്ടതാ ”
”,,,അതൊക്കെ അവര്. ചെയ്തോളും അമ്മ വാ ”
,ഞാൻ കയ്യിൽ പിടിച്ചു. വലിച്ചു..
”.ഈ ചെക്കെന്റെയൊരു കാര്യം അന്നമ്മ ചേടത്തി ഞാനിപ്പോ വരാം. നോക്കിക്കോണേ ,
”,നീ പോയിട്ട് വാ ഞങ്ങള് നോക്കി കൊള്ളാം” ,,
ഈശ്വര ഇന്ന് ഒന്നിനും ഉപ്പുണ്ടാവൂല ,,”
..എന്‍റെ പഴയ പ്ലാറ്റിനയുടെ ബാക്കിൽ കയറി ഇരിക്കുമ്പോൾ അമ്മ ചേടത്തി കേൾക്കാതെ പറഞ്ഞു..
”കാര്യം ചേടത്തി നല്ല പാചകമൊക്കെ തന്നെയാ പക്ഷെ ഉപ്പിടുമ്പോൾ പിശുക്ക് കാണിക്കും ,നോക്കി അടുത്ത് തന്നെ നിന്നില്ലെങ്കിൽ കഴിക്കുമ്പോ നാട്ടുകാര് തെറി പറയും…ഒന്ന് പതുക്കെ. പോടാ ,”
”…അമ്മയൊന്നു മിണ്ടാതിരി..”ഞാൻ ദേഷ്യപ്പെട്ടു…
”മോനു ഇതെന്താ വീട്ടിലേക്കു.”
.ഞാൻ കേൾക്കാത്ത പോലെ ബൈക്ക് പായിച്ചു..
വീടിന്റെ മുറ്റത്തു എത്തും വരെ ‘അമ്മ പറയുന്നതൊന്നും മൈൻഡ് ചെയ്തില്ല .
” വീട്ടിലെന്താടാ അത്യാവശ്യം ,വല്ല പാമ്പോ മറ്റോ കേറിയോ ?”
”പിന്നെ പാമ്പു ,ഈ അമ്മയുടെ ഒരു പാമ്പു പേടി ”
”മോനു നീ കളിക്കല്ലേ ,കാര്യം പറ ,അവിടെ പണി ഒരുപാടു കിടക്കുന്നു” .
”അമ്മ അവിടെ നിൽക്കാതെ അകത്തേക്ക് വാ ,മുറ്റത്തു വച്ചാണോ ഇക്കാര്യം പറയുന്നത് എന്നാൽ പിന്നെ കടയില് വച്ച് ഞാൻ പറയില്ലേ ?” ഞാൻ വാതിൽ തുറന്നു അകത്തു കയറി .
”ഡാ നീ ആരെയെങ്കിലും ”
”പ്രേമിച്ചു വിളിച്ചു കൊണ്ടുവന്നോന്നു അല്ലെ ,എന്നാൽ കേട്ടോ…. ഇല്ല,