ശിശിര പുഷ്പം 3
shishira pushppam 3 | Author : Smitha | Previous Part
ഷെല്ലി മലയാളം ഡിപ്പാര്‍ട്ട്മെന്‍റ്റില്‍ നിന്ന്‍ സ്റ്റെയര്‍കേസിലൂടെ താഴേക്കിറങ്ങി വരുമ്പോള്‍ ബുക്ക് സ്റ്റാളിന്‍റെ മുമ്പില്‍ മിനി നല്‍ക്കുന്നത് കണ്ടു.
“ഹായ്,”
അവളെക്കണ്ട് അവന്‍ സൌഹൃദത്തോടെ പുഞ്ച്രിച്ചു.
“മിനിക്ക് ഈ അവര്‍ ക്ലാസ്സില്ലേ?”
“ഉണ്ട്,”
കനത്ത അസന്തുഷ്ട്ടിയോടെ അവള്‍ പറഞ്ഞു. പിന്നെ വരാന്തയിലൂടെ നടന്നകന്നു.
“സ്കിപ് ചെയ്തു,”
“ഫ്രീയാണോ? ഫ്രീയാണോ ഇപ്പോള്‍?”
“ഫ്രീയാണ്. പക്ഷെ എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ല,”
ഷെല്ലി ആ ഉത്തരം പ്രതീക്ഷിച്ചില്ല. തന്‍റെ സംസാരത്തിലെ അപാകത എന്താണ് എന്ന്‍ എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല. സൌഹൃദഭാവതിലല്ലാതെ താന്‍ ആരോടും സംസാരിച്ചിട്ടില്ല. മറ്റാരെങ്കിലും തന്നോട് അപമര്യാദയായി പെരുമാറിയതായും അവന് ഓര്‍മ്മ വന്നില്ല. രാഷ്ട്രീയ എതിരാളികള്‍ പോലും വിദ്വേഷമോ അനിഷ്ടമോ കാണിച്ചിട്ടില്ല.
ഷെല്ലിയ്ക്ക് ദേഷ്യം വന്നു. അവന്‍ അവളുടെ പിന്നാലെ ചെന്നു. അവള്‍ ഗാര്‍ഡന്‍റെ മുമ്പിലൂടെ കെമിസ്ട്രി ലാബിനു നേരെ നടക്കുകയാണ്.
ഷെല്ലി അവളുടെ മുമ്പില്‍ കയറി നിന്നു.
“നില്‍ക്ക്!”
ഷെല്ലി കൈ ഉയര്‍ത്തി.
അവളുടെ മുഖം ഏറ്റവും വെറുപ്പും അനിഷ്ടവും നിറയുന്നത് അവന്‍ കണ്ടു.
“നീയാരാ?”
ഷെല്ലി ദേഷ്യത്തോടെ ചോദിച്ചു.
“എവിടുത്തെ സംസ്ക്കാരവാടീ ഇത്? നീയൊക്കെ ഏത് ആഫ്രിക്കന്‍ രാജ്യത്തിന്‍റെ സന്തതിയാ? ഒരു മര്യാദയുമില്ലാതെ!”
“മിസ്റ്റര്‍ ഷെല്ലി അലെക്സ്!”
അതെ കോപതീവ്രതയില്‍ അവള്‍ തിരിച്ചടിച്ചു.
“എന്താണ് എന്നിലെ മര്യാദയില്ലായ്മ? ഒന്നറിഞ്ഞാല്‍ കൊള്ളാം. നിങ്ങള്‍ എന്നോട് ചോദിച്ചു, ഫ്രീയാണോ? ഞാന്‍ പറഞ്ഞു, അതെ. എന്നോട് സംസാരിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്നറിഞ്ഞു അതില്‍ താല്‍പ്പര്യമില്ല എന്ന്‍ പറഞ്ഞു. ഇതില്‍ ഏതാണ് മര്യാദകേട്?”
ഷെല്ലി ദേഷ്യം നിയന്ത്രിച്ചു.