ലക്ഷ്മി 6
Lakshmi Part 6 | Author : Maathu | Previous Part
അങ്ങനെ ഫോണും വച്ച് നേരെ ഫ്ലാറ്റിന് പുറത്തേക്ക് ഇറങ്ങി. സുജിൻ ചേട്ടനും ഭാര്യയും ജോലിക്ക് പോയെന്ന് തോന്നുന്നു.
ഇനി ഇപ്പൊ പ്രേതേകിച് ജോലി ഒന്നും ഇല്ലാത്തത് കൊണ്ട് നേരെ റമീസ് ഇക്കാന്റെ ഫ്ലാറ്റിലേക്ക് പോവാൻ തീരുമാനിച്ചു. കമ്പനിയിൽ വന്നിട്ട് പരിചയ പെട്ടതാണ് റമീസിക്കാനേ. പുള്ളി ആണ് എനിക്ക് ഇവിടെത്തെ റൂമും ബാക്കി ഉള്ള കാര്യങ്ങളും ശെരി ആക്കി തന്നത്. കൂടെ ഭാര്യ റംസീനതാത്തയും ഉണ്ട്.രണ്ടാളും ഞമ്മളെ തൊട്ടടുത്തുള്ള മലപ്പുറത്തു നിന്നാണ്. പുള്ളി ഇവടെ വന്നിട്ട് നാല് കൊല്ലം ആയി.എന്റെ പോലെ ഡിപ്ലോമ കഴിഞ്ഞിട്ടാണ് വന്നത്. പ്രാരാബ്ധങ്ങൾ കാരണം ബിടെക് എടുക്കാൻ പറ്റിയില്ല. അങ്ങനെ പ്ലേസ്മെന്റ് വഴി ഇവിടെ ജോലി കിട്ടി.ഇപ്പൊ ഡിസ്റ്റൻസ് ആയിട്ട് ബിടെകും പഠിക്കുന്നുണ്ട്. അതിന്റെ ഇടെക്കൂടെ പുള്ളി ഒരു കല്യാണവും കഴിച്ചു.ഇപ്പൊ കരിയിങ് ആണ്. നല്ല മലബാർ സ്റ്റൈലിൽ ബിരിയാണി കഴിക്കണമെങ്കിൽ റംസീനത്താന്റെ അടുത്തേക്ക് പോണം.
ഒരു പ്ലേറ്റിൽ നല്ല മഞ്ഞ കളറുള്ള ബസുമതി റൈസും, ഉള്ളിയും തക്കാളിയും തൈരും മറ്റും ഇട്ടു തയാറാക്കിയ മസാലയിൽ പൊതിഞ്ഞ ചിക്കനും ഉള്ളി കുനുകുനെ എന്ന് അരിഞ്ഞിട്ട നല്ല കട്ട തൈരും നാരെങ്ങ അച്ചാറും.
ആ വെന്തിരിക്കിണ ചിക്കനിൽ നിന്നും ഒരു പീസ് പിച്ചി എടുത്തു അതിന്റെ കൂടെ കുറച്ച് മസാലയും കൂട്ടി ആ റൈസിൽ കുഴച്ചു കുറച്ച് തരും ശകലം അച്ചാറും കൂട്ടി ഒരു പിടി പിടിച്ചാലുണ്ടല്ലോ മോനെ………. ബിരിയാണി മാത്രമല്ല വേറെ പലതരം രസമൂറുന്ന കടികളും.അവര് തമ്മിലുള്ള ബോണ്ട് എന്ന് പറഞ്ഞാ ഒരു ആടാറ് ബോണ്ടാണ്. പുറത്തേക്ക് ഇറങ്ങുമ്പോ റാംസീനത്ത ആ കറുത്ത പർദ്ധയും ഇട്ട് റമീസീക്കന്റെ കയ്യിലും തൂങ്ങി പോകുന്നെ കാണാൻ വല്ലാത്ത ചേലാണ്…. ബൈ ദ ബൈ ഞാൻ വരുന്നുണ്ടെന്ന് വിളിച് പറയണം. അല്ലെങ്കിൽ അവർക്ക് ബുന്ധിമുട്ടാവില്ലേ….അല്ലാണ്ട് അവിടെ പോയി തിന്നുന്നത് ഒന്നും അവർക്ക് ഒരു ബുദ്ധിമുട്ടും ഇല്ല എന്ന്… എങ്ങനെ എഹെ..