രുദ്രപ്രതാപം 8 [Jhon Clinton]

Posted by

 

അത് കേട്ടപ്പോ ഞാനും അശ്വതിയും ഒരു പോലെ ഞെട്ടി.

 

“ഞങ്ങൾ പണ്ട് നിങ്ങളുടെ ചടങ്ങുകൾ കഴിഞ്ഞത് മുതലേ നല്ല കൂട്ടാണ്.അങ്ങോട്ടും ഇങ്ങോട്ടുമായി എല്ലാ കാര്യങ്ങളും ഞങ്ങൾ പറയാറുണ്ട് നിന്റെ കോളേജിൽ ഉണ്ടായ പ്രശ്നങ്ങളും,ബാംഗ്ലൂരിലേക്കുള്ള പോക്കും എല്ലാം എനിക്കറിയാം”അവർ അതും പറഞ്ഞോന്നു നിറുത്തി.

 

“കഴിഞ്ഞ ആഴ്ചയാണ് നീ തിരിച്ചു വരുന്നുണ്ട് എന്ന കാര്യം പറഞ്ഞു സുനിത വിളിക്കുന്നത്.നീയും കൂടി വന്നിട്ട് ഒരുമിച്ചു മേപാടന്റെ അങ്ങോട്ട്‌ എല്ലാരോടും വരാൻ ആണ് പറഞ്ഞത്.”അവർ വീണ്ടും ശബ്ദം കുറച്ചു

 

“പക്ഷെ അപ്പോഴാ സത്യേട്ടൻ……”വീണ്ടും അവരുടെ കണ്ണുകൾ നിറയാൻ തുടങ്ങി.

 

ഞാൻ അവരെ എന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു ആശ്വാസപ്പിച്ചു.

 

കുറച്ചു നേരം ഞങ്ങൾ അവരോടു സംസാരിച്ചിരുന്നു

അവർ ഇന്നുണ്ടായ സംഭവങ്ങൾ മൊത്തത്തിൽ എനിക്ക് ഒന്ന് വിശദീകരിച്ചു തന്നു.അതെല്ലാം പറയുമ്പോളും അവരുടെ മുഖത്തു വല്ലാത്തൊരു സങ്കടം എനിക്ക് കാണാമായിരുന്നു.അവർക്ക് വല്ലാത്ത ക്ഷീണം ഉണ്ടെന്നു അവരുടെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി.

 

“അമ്മ കുറച്ചു നേരം കിടന്നോ. നല്ല ക്ഷീണം കാണാൻ ഉണ്ട് മുഖത്ത്”ഞാൻ അവരെ നോക്കികൊണ്ട്‌ പറഞ്ഞു “എനിക്ക് കുഴപ്പം ഒന്നുമില്ല മോനെ ഞാൻ നിങ്ങൾക്കെന്തെങ്കിലും കുടിക്കാൻ എടുകാം” അതും പറഞ്ഞു എഴുന്നേൽക്കാൻ പോയ അവരെ ഞാൻ അവിടെ തന്നെ പിടിച്ചു ഇരുത്തി”അതൊക്കെ ഞങ്ങൾ കുടിച്ചു. അമ്മ ഇപ്പൊ കുറച്ചു നേരം റസ്റ്റ്‌ എടുത്തോ”പിന്നെയും അവർ ഓരോ കാരണങ്ങൾ പറഞ്ഞു എണീക്കാൻ നോക്കിയെങ്കിലും ഞാനും ദിവ്യയും അതിനു സമ്മതിച്ചില്ല. അങ്ങനെ ഞങ്ങളുടെ നിർബന്ധത്തിൽ അവർ വഴങ്ങി. അവരെ അവിടെ കിടത്തി ഞങ്ങൾ പുറത്തേക്ക് ഇറങ്ങി

Leave a Reply

Your email address will not be published. Required fields are marked *