കാതങ്ങൾ തോറുമേ 1 💙 [Batman]

Posted by

കാതങ്ങൾ തോറുമേ 1 💙

Kathangal Thorume Part 1 | Author : Batman


 

ഹായ്, പുതിയ ഒരു കഥയാണ്. വലിയ ട്വിസ്റ്റ്‌ ഒന്നുമില്ല. ഇടക്ക് ഒരു കഥ എഴുതി പക്ഷെ അത്‌ പോസ്റ്റ്‌ ചെയ്യാൻ തോന്നിയില്ല. ഉപേക്ഷിച്ചു. ക്ഷമിക്കുക

.

 

3:30>>>>>>

ഇടുക്കിയിലെ തണുപ്പിലും രാവിലെ തന്നെ എഴുനേറ്റ് തൊഴുത്തിലേക്ക് നടന്നു ആന്റണി. കൈയിലെ ടോർച്ചും തെളിച്ചു ഒരു മൂളിപ്പാട്ടും പാട്ടി തൊഴുത്തിലേക്ക്.

വന്നപാടെ ചാണകം കോരുന്ന മൺവെട്ടിയെടുത്ത തൊഴുത്തു വൃത്തിയാക്കി. പമ്പ്സെറ്റ് ഓൺ ആക്കി തൊഴുത്തും പശുവിനെയും കഴുകി വൃത്തിയാക്കി.

ഫ്ലാസ്കിൽ കൊണ്ടുവന്ന കട്ടൻ ഗ്ലാസ്സിലേക്ക് ഒഴിച്ചു പതിയെ കുടിച്ചു. നേരം വെളുത്ത വരുന്നതേയുള്ളു. മുകളിലെ പറമ്പിൽ ഡേയ്‌വിസേട്ടൻ റബ്ബർ വെട്ടുന്നു. അങ്ങേ അറ്റത്തൂന്ന് വെട്ടിവരുവാ.

ആന്റണി :- ഡേയ്‌വിസേട്ടാ, ഷീണിച്ചേൽ ഇങ്ങുപോര് കട്ടൻ കുടിക്കാൻ.

ആന്റണി വിളിച്ചുപറഞ്ഞു. ഡേയ്‌വി കത്തി ഇളിയിലേക്ക് തിരുകി ആന്റണിയുടെ തൊഴുത്തിലേക്ക് നടന്നു ഇറങ്ങി.ആന്റണി ഒരു ഗ്ലാസ്സിലേക്ക് കട്ടൻ ഒഴിച്ചു കൊടുത്തു.ഡേയ്‌വി അത്‌ വാങ്ങി കുടിച്ചുകൊണ്ട് തിട്ടയിൽ ഇരുന്നു.

ഡേയ്‌വി :- കഴിഞ്ഞോടാ??

ആന്റണി :- ഓ ഇല്ലെന്നേ.. പാൽ കറക്കണം..ചേടത്തി എന്തിയെ?

ഡേയ്‌വി :- അവൾക്ക് പനിയാടാ.. അതോണ്ട് ഞാൻ പിന്നെ വിളിച്ചില്ല..

ആന്റണി :- അന്നോ? എന്നാ പറ്റി ഒത്തിരി മേല്ലെങ്കിൽ അവറാൻ ഡോക്ടറെ കാണാരുതോ?

ഡേയ്‌വി :- ഓ.. അത്രയ്ക്കൊന്നുമില്ലെന്നേ.. അമ്മച്ചി എന്തിയെടാ??

Leave a Reply

Your email address will not be published. Required fields are marked *