ബസ്സ് 02 [King maker]

Posted by

ഞാൻ: വരുന്ന വഴിക്ക് ചുരത്തിൽ റോഡ് തടസ്സപ്പെട്ടത് കാരണം ബസ് ഒരു മണിക്കൂറിനു മുകളിൽ ലേറ്റ് ആയിട്ടാണ് വന്നുകൊണ്ടിരിക്കുന്നത്. ബാംഗ്ലൂർ എത്തിയാൽ ഉടൻ തന്നെ ഞാൻ അമ്മയെ വീട്ടിൽ കൊണ്ടുവിട്ടു തരാം.

അവൾ: ചേട്ടാ.. അമ്മയുടെ വാട്സാപ്പിൽ ഞാൻ ഇവിടുത്തെ ലൊക്കേഷൻ അയച്ചു വച്ചിട്ടുണ്ട്. ബി ടി എം സെക്കൻഡ് സ്റ്റേജിലാണ് എൻ്റെ ഫ്ലാറ്റ്. ചേട്ടൻ മടിവാള ഇറങ്ങി ഓട്ടോയോ യൂബറോ എടുത്തു വന്നാൽ മതി.

ഒരു 15 മിനിറ്റ് റൈഡ് കാണും. അമ്മയുടെ കയ്യിൽ പൈസ കാണും, ചേട്ടൻ കൂടെ വന്നാൽ മാത്രം മതി വേറെ ബുദ്ധിമുട്ടൊന്നും ഞങ്ങളെക്കൊണ്ട് ഉണ്ടാകില്ല. എന്തുപറഞ്ഞാലാണ് മതിയാവുക എന്നറിയില്ല ഒരുപാട് താങ്ക്സ് ഉണ്ട് ട്ടോ…ഈ എമർജൻസി സിറ്റുവേഷനിൽ ഹെൽപ്പ് ചെയ്യാൻ മനസ്സ് കാണിച്ചതിന്.

ഞാൻ: ഞാൻ താമസിക്കുന്നതും മടിവാള തന്നെയാണ്. പിന്നെ നാട്ടിൽ നിന്ന് വരുമ്പോൾ എൻ്റെ കുറച്ച് അധികം ലഗേജ് കൊണ്ടുവന്നിട്ടുണ്ട്. നിങ്ങൾക്ക് വേറെ വിരോധം ഒന്നുമില്ലെങ്കിൽ ഞാൻ എൻ്റെ ലഗേജ് ഫ്ലാറ്റിൽ കൊണ്ടുവെച്ചിട്ട് എൻ്റെ വണ്ടിയിൽ ഞാൻ അമ്മയെ അങ്ങോട്ട് കൂട്ടി കൊണ്ടുവന്നാൽ മതിയോ?. ടാക്സിയിൽ ലഗേജ് അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുവരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു അതുകൊണ്ട് ചോദിച്ചതാണ് കേട്ടോ?

അവൾ: ഓ… ഹ്…അതിനൊന്നും കുഴപ്പമില്ല ചേട്ടാ… അമ്മയെ ഇവിടെ എത്തിച്ചു തരാമെന്ന് പറഞ്ഞത് തന്നെ വലിയ കാര്യം. ചേട്ടൻ ലഗേജ് ഒക്കെ വീട്ടിൽ വച്ചിട്ട് കൊണ്ടുവിട്ടാൽ മതി. അങ്ങനെയാണെങ്കിൽ ബ്രേക്ഫാസ്റ്റ് ഇന്നിവിടുന്ന് കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *