ഹാദിയ ഒരു മുത്ത് 5 [ജോർജ് സാർ]

Posted by

അവനേം കൂട്ടി ഞാൻ എന്റെ വീട്ടിലേക്ക് വന്നു….

എന്റെ അടുത്ത ബന്ധുക്കളെ ഒക്കെ വിളിച് വരുത്തി അവനെ കൊണ്ട് കാര്യം പറയിച്ചു മൂത്താപ്പയുടെ മോളുടെ കാര്യം മാത്രം ഞാൻ മറച്ചു വെച്ചു എന്റെ കൂടെ നിന്ന സുഹൃത്തുക്കളിൽ നിന്ന് പൊലും ഇനി അത് വച് ആരെങ്കിലും മുതൽ എടുത്താലോ..ആരെയും വിശ്വസിക്കാൻ ഇനി എനിക്ക് സാധിക്കില്ല

എല്ലാം പറഞ്ഞ ശേഷം മൂത്താപ്പ എല്ലാരുടേം മുന്നിൽ വച് പറഞ്ഞു..

സിനാനെ നീ പേടിക്കണ്ട നിന്റെ കവിളിൽ കാണുന്ന അടിയുടെ പാട് മതി നീ എന്തിനാ ഇങ്ങനെ പറഞ്ഞെ എന്ന് മനസ്സിലാക്കാൻ… എന്റെ നേരെ തിരിഞ്ഞ് കൊണ്ട് മൂത്താപ്പ പറഞ്ഞു ഇങ്ങനെ തല്ലിയാൽ ഞാനും സമ്മതിച്ചു പോകും ഞാനാ നിന്നെ ചതിച്ചത് എന്ന്….

ഞാൻ ആകെ തകർന്നു പോയി
എന്നെ വിശ്വസിക്കാൻ ആരും
തയ്യാറായില്ല….

സിനാൻ അന്നേരം അവന്റെ അടുത്ത അടവ് എടുത്തു എന്നെന്നേക്കുമായി അവൻ സുരക്ഷിതം ആവുന്ന ഒരു ഡയലോഗ്

എല്ലാരും വിശ്വസിക്കണം ഞാൻ സത്യം ആണ് പറയുന്നത് ഞാൻ ആണ് റിയാസിന് കഞ്ചാവ് കൊടുത്തത്…. എനിക്ക് ഈ നാട്ടിൽ ജീവിക്കണം മൂത്താപ്പ …. ടാ റിയാസേ ഞാൻ ഏറ്റെടുക്കാം ഇതിലപ്പുറം ഞാൻ എന്താടാ നിനക്ക് ചെയ്ത്‌ തരണ്ടേ എന്ന്….

അത് എന്റെ തലയിൽ അടിച്ച അവസാനത്തെ ആണി ആയിരുന്നു…

ഞാൻ തല ഉയർത്തി തന്നെ നിന്നു ഞാൻ തെറ്റ് ചെയ്തിട്ടില്ല ആരും വിശ്വസിക്കുന്നില്ല എന്ന് കരുതി ഞാൻ എന്തിന് തല കുനിക്കണം….. പെട്ടെന്ന് ഉമ്മ വന്നു എന്റെ മുഖത്ത് അടിച്ചു ഈ കുടുംബത്തിൽ നിന്ന് നീ ഇറങ്ങി പോണം ഇപ്പോൾ… ഇവിടെ ഉള്ള മറ്റു കുട്ടികൾ നിന്നെ കണ്ട് മോശം ആവാൻ പാടില്ല

Leave a Reply

Your email address will not be published. Required fields are marked *