“അത് ഞാൻ ആലോചിക്കെട്ടെ. കൃഷ്ണ പ്രസാദ് എന്ന് പേരുള്ള എന്റെ ഈ കാമുകൻ അങ്കിളിനെ പിന്നെ എന്ത് വിളിക്കണം എന്ന്. എന്നിട്ട് ഞാൻ മാറ്റി വിളിച്ചോളാം. അത് വരെ അങ്കിൾ എന്ന് തന്നെ ഞാൻ വിളിക്കാം ”
“എന്നാലേ ഈ കാമുകൻ പറഞ്ഞപോലെ എന്റെ കാമുകി പോയി ഫ്രഷ് ആയി നിൽക്ക്. അപ്പോഴേക്കും മോളുടെ ഈ കാമുകൻ അങ്കിൾ
തോട്ടത്തിൽ പോയിട്ട് കൃഷിക്കൊക്കെ വെള്ളം നനച്ചിട്ട് വരാം.. അതിന് ശേഷം നമുക്ക് കിന്നാരിക്കാം. ഇപ്പോൾ അങ്കിളിന് സമയം ഇല്ല.”
അതും പറഞ്ഞു കൃഷ്ണ പ്രസാദ് ജൂലിയുടെ ബേഗും കഴിക്കാൻ വാങ്ങിയതും എടുത്തു സിറ്റൗട്ടിലേക്ക് കയറി. സിറ്റൗട്ടിൽ തൂക്കിയിട്ട ചെടിച്ചട്ടിയിൽ നിന്ന് വീടിന്റെ താക്കോൽ എടുത്തു വാതിൽ തുറന്നു.
“ഇവിടെയാണോ എന്റെ കാമുകൻ താക്കോൽ വെക്കുന്നത്. ഇവിടെ വെച്ചാൽ ആരെങ്കിലും എടുത്തു തുറക്കില്ലേ..?”
“അത് ശരിയാണലോ. എന്നാലേ ഇനി എന്റെ ഈ കാമുകി തന്നെ താക്കോൽ സൂക്ഷിച്ചൊ. കാമുകി ആണോ അതോ ഭാര്യയോ…? ”
അങ്ങനെ ചോദിച്ചുകൊണ്ട് വീടിന്റെ താക്കോൽ കൃഷ്ണ പ്രസാദ് ജൂലിയുടെ കൈയിൽ കൊടുത്തു.
“ഇപ്പോൾ കാമുകി പിന്നെ ഭാര്യ. ” അതും പറഞ്ഞു ജൂലി ചിരിച്ചു. കൂടെ കൃഷ്ണ പ്രസാദും.
ഇരുവരും ഒരു മിച്ചു അകത്തേക്ക് കയറി. കയറുമ്പോൾ തന്നെ കാണുന്നത് സാക്ഷാൽ ഭഗവാൻ കൃഷ്ണന്റെ ഒരു പ്രതിമയാണ്. രാധയോടൊത്തുള്ള കൃഷ്ണ ഭഗവാന്റെ പ്രതിമ. അതിന്റെ മുന്നിൽ ഒരു നിലവിളക്കും.
അത് ഒരു സിറ്റിംഗ് ഹാൾ ആണ്. ഹാളിൽ തന്നെ ചെറിയൊരു നടുമുറ്റവും ഉണ്ട് . ആ ഹാളിൽ തന്നെ മുകളിലേക്ക് കയറാൻ ഉള്ള ഒരു ഏണിപ്പടിയും ഉണ്ട്. പിന്നെ ആ ഹാളിന് തൊട്ട് തന്നെ രണ്ടു റൂമുകൾ.