കള്ളിയം കാട്ടിലെ കറുത്ത ആഭിചാരം [Eren Yeager]

Posted by

 

18 കർഡുകൾ ഉണ്ടായിരുന്നു അതിൽ… എല്ലാം കമഴ്ത്തി വെച്ചാണ് ഗുരുജി ആ സിൽവർ ബോർഡിൽ നിരത്തിയിരിക്കുന്നത്…

 

ഗൃഹനാഥൻ ചൂണ്ടു വിരലിലെ ഒരു തുള്ളി രക്തം ഇതിൽ ഏതെങ്കിലും ഒരു കാർഡിലേക്ക് ഇറ്റിച്ചു കൊണ്ട് എടുത്തോളൂ… അതിൽ പറയുന്ന ചെകുത്താൻ ഏതാണോ.. അതായിരിക്കും നിങ്ങളുടെ രക്ഷകൻ അഥവാ നാഥൻ…

 

എടുക്കുന്നതിനു മുമ്പ് ഒരു കാര്യം ഓർത്തോളൂ… നിങ്ങൾ ആ കാർഡ് എടുത്തു കഴിഞ്ഞാൽ പിന്നെയൊരു തിരിച്ചു പോക്കില്ല… ഡെയ്ലി ചെയ്യേണ്ട കാര്യങ്ങളും ചില പ്രേത്യേക ആചാരങ്ങളും നിങ്ങൾ കൃത്യമായി ചെയ്യേണ്ടി വരും.. അതിൽ എന്തെങ്കിലും കുറവ് വരുത്തിയാൽ പിന്നെ.. നിങ്ങളുടെ ഭൂമിയിലെ ജീവിതം നരക തുല്യമായിരിക്കും.  എന്നാൽ എല്ലാം ചിട്ടയോടെ ചെയ്താൽ നിങ്ങൾക്ക് ആഗ്രഹക്കുന്നതെന്തും ഈ ഭൂമിയിൽ നിങ്ങളുടെ കൈയിൽ വന്നു ചേരും.

 

ഡേവിഡ് നാൻസിയുടെയും പ്രിൻസിന്റെയും നിമ്മിയുടെയും മുഖത്തേക്ക് നോക്കി അവർക്കെല്ലാം കാർഡ് എടുക്കാൻ സമ്മതമാണെന്നു അവർ തലയാട്ടി…

ഡേവിഡ് വിറച്ചു കൊണ്ടാണ് കാർഡ് സെലക്ട്‌ ചെയ്തത്… എടുക്കുന്ന കാർഡിലെ ചെകുത്താൻ ഏതെന്നത് പോലെ ഇരിക്കും ഇനി അയ്യാളുടെ ജീവിതം.. ലൂസിഫർ എങ്ങാനും ആണെകിൽ മനുഷ്യ ബലി വരെ ചിലപ്പോൾ കൊടുക്കേണ്ടി വരുമെന്ന് രാഘവൻ പറഞ്ഞുള്ള അറിവ് ഡേവിഡിന്നുണ്ട്..

 

ചൂണ്ടു വിരലിന്റെ അറ്റം മുറിച്ചു ചോര വരുത്തി കൊണ്ട് അയ്യാൾ ആ നിരത്തി വച്ചിരുന്ന കാർഡിൽ ഒരെണ്ണം എടുത്തു ഗുരുജിക്ക് നേരെ നീട്ടി…..

 

ഗുരുജി ആ കാർഡ് വാങ്ങി…നോക്കി….

Leave a Reply

Your email address will not be published. Required fields are marked *