മോട്ടിവേഷൻ ക്ലാസ്സിലെ ടി ടി സി കുട്ടി [Jerin]

Posted by

ഉച്ച ഭക്ഷണ സമയത്ത് സെമിനാർ കോർഡിനേറ്റർ ആയ ഒരു വിദ്യാർത്ഥിനി വന്ന് എന്നെ ഭക്ഷണത്തിനായി ക്ഷണിച്ചു. ഞാൻ അവരുടെ കൂടെ സംവദിച്ചുകൊണ്ട് ഭക്ഷണം കഴിച്ചു. ഉച്ചക്ക് 2 മണിക്ക് അടുത്ത സെഷൻ ക്ലാസ്സ്‌ ഒക്കേ തുടർന്ന് പതിവ് പോലെ കുറെ കളികളിലൂടെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു.

4 മണിക്ക് ക്ലാസ്സ്‌ അവസാനയിപ്പിക്കണ്ടത് കൊണ്ടും ഫീഡ് ബാക്ക് എഴുതിവാങ്ങിക്കുന്ന ഒരു ശീലം എനിക്ക് ഉള്ളത് കൊണ്ടും 3:30ക്ക് ക്ലാസ്സ്‌ അവസാനിപ്പിച്ചുകൊണ്ട് ഞാൻ കയ്യിൽ കരുതിയിരുന്ന ഫീഡ് ബാക്ക് ഫോം വിദ്യാർത്ഥികൾക്ക് നൽകി. പിന്നെ ടി. ടി. സി ആയതുകൊണ്ട് ആ ക്ലാസ്സിൽ 3 വിദ്യാർത്ഥികളും 21 വിദ്യാർത്ഥിനികളും ആയിരുന്നു ഉണ്ടായിരുന്നത്.

എല്ലാവരും ഫീഡ് ബാക്ക് ഒക്കെ എഴുതി വാങ്ങി കഴിഞ്ഞ് എവിടെ ക്ലാസ്സ്‌ എടുക്കാൻ പോയാലും ഉള്ള ക്ലിഷേ പരിവാടിയായ വിലയിരുത്തൽ നടത്തുവാനും സമാപന സമ്മേളനത്തിനുമായി പ്രിൻസിപ്പലും വേദിയിൽ എത്തി. എല്ലാവരും ക്ലാസ്സിനെ പറ്റിയുള്ള അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടിരുന്നപ്പോൾ അവർ എഴുതിയ ഫീഡ്ബാക്ക് ഫോം വായിച്ചുനോക്കുന്ന തിരക്കിലായിരുന്നു ഞാൻ.

അതിൽ ഒരു വിദ്യാർത്ഥിനി എഴുതിയ ഫോം ആണ് ഈ കഥയ്ക്ക് കാരണം. സർ ഞാൻ സാറിന്റെ വലിയൊരു ആരാധകയായി മാറി എന്ന് തുടങ്ങുന്ന ഫീഡ് ബാക്ക് ഫോം കണ്ടപ്പോൾ തന്നെ ഞാൻ പേര് നോക്കി വെച്ചു.

അവസാനം സമ്മേളനം ഒക്കേ കഴിഞ്ഞ് ഞാൻ പോകുന്ന നേരം എല്ലാവരും കൂടെ നിന്നുള്ള ഫോട്ടോ ഒക്കേ എടുത്തു കഴിഞ്ഞ് നമ്പർ വാങ്ങിക്കുന്നത്തിനായി കുറച്ച് കുട്ടികൾ അടുത്തേക്ക് വന്നു. അവർക്ക് ഒക്കേ നമ്പർ കൊടുത്തുകഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ വീട്ടിലേക്ക് പോയി.രണ്ട് മൂന്നു ദിവസങ്ങൾ കടന്നുപോയി.

Leave a Reply

Your email address will not be published. Required fields are marked *