“Excuse me, sir. I want to know one thing. Actually, who needs this service? I am not a gay.”
അയാളുടെ ഉള്ളിലിരിപ്പ് അറിയാനായി ഞാൻ ആ ചോദ്യം എറിഞ്ഞു കൊടുത്തു.
അയാൾ ഒന്ന് ചിരിച്ചു, എന്നിട്ട് പറഞ്ഞു:
“ഹാ,അയ്യേ… അതല്ല, ഇത് എന്റെ ഭാര്യക്ക് വേണ്ടിയാ.എങ്ങനെ യാ ഇതിന്റെ കാര്യങ്ങളൊക്കെ?”
അങ്ങേത്തലയ്ക്കൽ അയാൾ ശബ്ദം താഴ്ത്തി വളരെ രഹസ്യമായാണ് സംസാരിക്കുന്നത്.
”സർ, ഇതിനു മുൻപ് ഇങ്ങനെയുള്ള സർവീസ് എടുത്തിട്ടുണ്ടോ?” ഞാൻ സംശയത്തോടെ ചോദിച്ചു.
“ഇല്ല, ആദ്യമായാണ്. എനിക്ക് നല്ല ടെൻഷൻ ഉണ്ട് ? വല്ല തട്ടിപ്പുപരിപാടിയും ആണോ? സേഫ് ആണോ?” അയാൾ ഉത്കണ്ഠയോടെ തിരക്കി.
”സത്യം പറഞ്ഞാൽ ഞാനും ഇതിൽ ആദ്യമായിട്ടാണ്. വെറുമൊരു കൗതുകത്തിന് വേണ്ടി ഇതിലേക്ക് വന്നതാ. സേഫ് ആണോ എന്ന് ചോദിച്ചാൽ ഇതിൽ റിസ്ക് എലമെന്റ് വേണ്ടുവോളമുണ്ട്.” ഒടുവിൽ ഞാൻ സത്യം തുറന്നു പറഞ്ഞു.
”ഓ… അത് ശരി! എന്താ നിങ്ങളുടെ പേര്? ഞാനും വെറുതെ ഒന്ന് രജിസ്റ്റർ ചെയ്തതാണ്. ഇതിനു മുൻപ് ഒന്ന് രണ്ട് പേർ കോൺടാക്ട് ചെയ്തിരുന്നു. പക്ഷേ കണ്ടാൽ വല്ല ഗുണ്ടകളെയും പോലെയുണ്ട്. അതുകൊണ്ട് ഞാൻ അവരെ പെട്ടെന്ന് ഒഴിവാക്കി. എന്നാലും ഉള്ളിലൊരു ആഗ്രഹം…” അയാൾ പാതിവഴിയിൽ നിർത്തി.
”എന്റെ പേര്… വേണമെങ്കിൽ ‘അമൽ’ എന്ന് വിളിച്ചോ. നമ്മൾ അനാവശ്യമായി എക്സ്പോസ് ആവാതിരിക്കുന്നതല്ലേ സേഫ്? പിന്നെ, ഇത് അത്ര നല്ല പണിയൊന്നുമല്ല കേട്ടോ. വരുന്ന ആളുകൾ എങ്ങനെയുള്ളവരാണെന്ന് നമുക്കറിയില്ല.
പിന്നീട് ബ്ലാക്ക് മെയിലിംഗും മറ്റുമായി ആകെ കുഴിയിൽ പോയി ചാടും. നല്ല കുടുംബമായി ജീവിക്കുന്നവരാണെങ്കിൽ ഈ പണിക്ക് നിൽക്കണ്ട.” ഒരു നിമിഷം ഞാൻ ഒരു ‘നന്മമരം’ ആയി മാറി.