ജന്മാനന്തരബന്ധം 5 [Alchemist]

Posted by

അവളുടെ മുഖം പൂർണ്ണചന്ദ്രനെപ്പോലെ തിളങ്ങി.

അവൾ ഡ്രസ്സ് മാറാൻ പോയി.

ഞാൻ ഞങ്ങളുടെ കാർ ഷെഡിൽ കയറി ഏത് കാർ എടുക്കും എന്ന് അലോചിച്ചു. പിന്നെ ഒടുവിൽ തീരുമാനിച്ചു…..

അവൾ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ഒരു ശബ്ദം കേട്ട് അങ്ങോട്ട് നോക്കി. ആ കാഴ്ച്ച കണ്ട് അവൾ ഒന്ന് ഞെട്ടി.

Rolls-Royce Cullinan

ഇനിയാണ് നീ യുദ്ധം കാണാൻ പോകുന്നത്.

അവൾ സൈഡ് സീറ്റിൽ കയറിയിരുന്നു.

ഞാൻ ഗൂഗിൾ അമ്മച്ചി പറഞ്ഞ വഴിയേ പറപ്പിച്ചു.

ആ കോളേജ് ഗേറ്റ് കടന്ന് കാർ ചീറിപ്പാഞ്ഞു. എല്ലാവരും ഒരു ഞെട്ടലും ആകാംഷയും നിറഞ്ഞ രീതിയിൽ കാറിലേക്ക് നോക്കുന്നുണ്ട്. ഞങ്ങൾ ഇറങ്ങി.

ആൺകുട്ടികൾ മുഴുവൻ അവളെ ആരാധനയോടെ നോക്കി. സൗന്തര്യം തന്നെ കാര്യം.

പെൺ കുട്ടികൾ അസൂയയോടെയും അവളെ നോക്കുന്നുണ്ട്.

ഞാൻ ഇറങ്ങിയപ്പോൾ അത് നേരേ തിരിഞ്ഞു. പെൺകുട്ടികൾ ആരാധനയോടെയും ആൺകുട്ടികൾ അസൂയയോടെയും നോക്കുന്നുണ്ട്.

ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ഒരു പെണ്ണ് ഓടി വന്ന് ദേവ്നയെ കെട്ടിപ്പിടിച്ചു.

അവർ ഈ കോളേജിലെ ടീച്ചറാണ്.

ശേഷം എന്നെ നോക്കി കൊണ്ട് അവളോടായി..

ഡ്രൈവറോട് കാർ അപ്പുറത്ത് പാർക്ക് ചെയ്യാൻ പറഞ്ഞേക്ക്.

അപമാനം മാത്രം കുഞ്ഞുണ്ണി സഹിക്കില്ല.

ഞാൻ ദേവ്നയെ നോക്കിയപ്പോൾ ഒരു സഹതാപ ഭാവത്തിൽ അവൾ നിൽക്കുന്നു.

എന്തേലും പറയെടീ ഞാൻ ചുണ്ട് കോട്ടി ചെവിയിൽ പറഞ്ഞു.

അപ്പോൾ തന്നെ അവൾ ടീച്ചറോട്…….

അയ്യോ ടീച്ചറേ ഇത് ഡ്രൈവറല്ല എന്റെ ഭർത്താവാണ്.

ടീച്ചർ അവിശ്വാസ ഭാവത്തിൽ എന്നെ നോക്കി ശേഷം പുച്ഛം വാരി വിതറി കൊണ്ട്.

ഓ ഇപ്പോ കുറച്ചെണ്ണം ഇറങ്ങിയിട്ടുണ്ട്. പണക്കാരികളെ കല്യാണം കഴിച്ച് വലിയ സ്വത്തുക്കൾ സ്വന്തമാക്കുന്നത്. നിന്റെ കാറ് കിട്ടിയപ്പോൾ പുള്ളി ഹാപ്പിയായിക്കാണും.

Leave a Reply

Your email address will not be published. Required fields are marked *