ടീച്ചർ : ഇത്തരം കാര്യങ്ങൾ നിങ്ങൾ വീട്ടിലുള്ളവർ ശ്രദ്ധിക്കണം…! വീട്ടുകാർ ഇങ്ങനെ ആയ കുട്ടികൾ പിന്നെ എങ്ങിനെ പഠിക്കും..!
നീരജ് : ഇത്ര സുന്ദരിയായ ടീച്ചർ ഇങ്ങനെ ദേഷ്യപ്പെടുന്നത് കണ്ടാൽ പാവം കുട്ടികൾ എന്നെ കണ്ട് എന്ത് വിചാരിക്കും..!😊
നീരജ് ഒരു കാര്യവും ഇല്ലാതെ കയ്യിൽ നിന്നും എടുത്തിട്ട ഡയലോഗായിരുന്നു അത്..! അതിൽ എനിക്ക് പങ്കില്ല..😌
അച്ചു : 👀😳
ടീച്ചർ : ☺️ ഞാൻ അങ്ങനെ പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളല്ല..! സീ കുട്ടികളുടെ എഡ്യൂക്കേഷൻ നമ്മുടെ ബേസിക് ആയ ഒരു സംഗതി ആണല്ലോ..!
നീരജ് : അതേ…അതേ..! ഈ കാലഘട്ടത്തിലും ഇത്രയും ആത്മാർത്ഥതയോടെ പഠിപ്പിക്കുന്ന ഇത്രയും ഭംഗിയും ഊർജ്ജസ്വലതയും ഉള്ള ടീച്ചർമാർ കുറവാണ്..! ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്..!
ടീച്ചർ : പ്ലീസ്…☺️
നീരജ് : മിസ്സിൻ്റെ കല്യാണം കഴിഞ്ഞിട്ടല്ലലെ..! 😉
ടീച്ചർ : ഇല്ല , എൻ്റെ കല്യാണം കഴിഞ്ഞതാണ് ..! എനിക്ക് രണ്ട് കുട്ടികളുണ്ട്..😅
നീരജ് : അതെയോ..😱 പക്ഷേ മിസ്സിനെ കണ്ടാൽ അങ്ങനെ തോന്നില്ല കേട്ടോ..! ഐ ആം സോറി…ഞാൻ കരുതി മിസ്സിൻ്റെ കല്യാണം കഴിഞ്ഞിട്ടുണ്ടാവില്ലെന്ന്..!
ടീച്ചർ : ഇട്ട്സ് ഓകെ…☺️ എല്ലാരും പറയും എന്നെ കാണാൻ സിനിമ നടിയെ പോലെയുണ്ടെന്ന്..!
നീരജ് : അത് പറ..! വെറുതെ അല്ല ഞാനും കരുതി എവിടെയോ വച്ച് കണ്ടിട്ടുണ്ടല്ലോ എന്ന്..! സിനിമയിൽ ഒന്നും അഭിനയിച്ച് കളയല്ലേ..