ടീച്ചർ : അതിന്..?
നീരജ് : ( അതിനെ ഒന്നും ഇല്ലേ 😕..)
ടീച്ചർ : ഞാൻ ചോദിച്ചത് അക്ഷയ എന്ത് കൊണ്ട് വൈകി എന്നാണ്..!
നീരജ് : എമർജൻസി ആയത് കൊണ്ട് വീട്ടിലെ എല്ലാവരും ഹോസ്പിറ്റലിൽ ആയിരുന്നു..! അതോണ്ട് ഇവളുടെ കാര്യം ശ്രദ്ധിക്കാൻ പറ്റിയില്ല..! വീട്ടിലെ എല്ലാരും പറഞ്ഞതാണ് സമയം വൈകിയ സ്ഥിതിക്ക് ഇന്നിപ്പോ സ്കൂളിൽ പോണ്ട എന്ന്..! അപ്പോഴാണ് അച്ചു പറഞ്ഞത് ടീച്ചറിൻ്റെ ക്ലാസ്സ് മിസ്സ് ചെയ്യാൻ പറ്റില്ലെന്ന്, പറഞ്ഞില്ലേ അച്ചു ..?
അവസാനം എന്നോണം നീരജ് അച്ചുവിനോടായി ചോദിച്ചു..!
അച്ചു : മ്…
അതേ എന്ന രീതിയിൽ അച്ചു തലയാട്ടി..!
നീരജ് : മിസ്സിൻ്റെ ക്ലാസ്സിനെ കുറിച്ച് അച്ചു വീട്ടിൽ പറയാറുണ്ട്..!
മിസ്സ് നല്ല രീതിക്ക് ഇംഗ്ലീഷ് ലാംഗ്വേജ് കൈകാര്യം ചെയ്യുമെന്ന്..! ഇന്നത്തെ കാലത്ത് ഇംഗ്ലീഷ് ഇല്ലാതെ എങ്ങിനെ ആണല്ലേ..!
ടീച്ചർ : എക്സ്ക്യൂസ്മി..ഞാൻ ഇംഗ്ലീഷ് അല്ല മലയാളം ആണ് എടുക്കുന്നത്..!
നീരജ് : 😬☺️അതേ അതേ മലയാളം..! ഞാൻ പെട്ടെന്നുള്ള ടെൻഷനിൽ ഇംഗ്ലീഷ് മാറി മലയാളം എന്ന് പറഞ്ഞതാണ്..! അല്ല മലയാളം മാറി ഇംഗ്ലീഷ് എന്ന് പറഞ്ഞതാണ്..! മലയാളം നമ്മുടെ മാതൃ ഭാഷ അല്ലേ..!
നീരജ് കിടന്ന് വിയർക്കാൻ തുടങ്ങി..!
ടീച്ചർ : ഓക്കേ… ഓക്കെ..! എനിക്ക് മനസിലായി അക്ഷയ ക്ലാസിൽ കേറിക്കോ..!
നീരജ് : 🤗 താങ്ക്യൂ മിസ്സ്..!