നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Posted by

 

 

നീരജ് : അടവാ…ഞാനോ..! നി നോക്ക് വണ്ടി സ്റ്റാർട്ട് ആവണില്ല..!

 

 

അച്ചു : വണ്ടി ഓണാവണ്ടാ..! നീയും നടന്ന് വാ..നമുക്ക് ഒരുമിച്ച് ക്ലാസിൽ കേറാ..!😼

 

 

നീരജ് : എനിക്കിനി ക്ലാസിൽ കേറാൻ പറ്റില്ല..! ഞാൻ ഡിഗ്രി കഴിഞ്ഞതാണ്..അത് വലിയ പ്രശ്നം ആവും..!

 

 

അച്ചു : കൊഴപ്പല്ല, നീ വന്നാലേ ഞാനും ക്ലാസിൽ കേറു..! ഇല്ലെങ്കിൽ എനിക്ക് മാത്രം ചീത്ത കേൾക്കും..!

 

 

നീരജ് : ദേ എൻ്റെ പൊന്ന് അച്ചുവല്ലെ..! നമുക്ക് വൈകീട്ട് കുട്ടുമ കുട്ടു റീൽ എടുക്കണ്ടെ…!

 

 

അച്ചു : വേണ്ടാ…!

 

 

നീരജിൻ്റെ ഉടായിപ്പ് അച്ചു മനസിലാക്കി കഴിഞ്ഞിരിക്കുന്നു..! ഇനി പറഞ്ഞ് നിന്നിട്ട് ഒരു കാര്യവും ഇല്ലെന്ന് മനസിലാക്കി നീരജും അച്ചുവും ക്ലാസിലേക്ക് ചെന്നു..!

 

 

നീരജ് : ടീച്ചർ..!😊

 

 

ക്ലാസിന് പുറത്ത് നിന്നും നീരജ് ടീച്ചറെ ഭവ്യതയോടെ വിളിച്ചു..! ടീച്ചർ ടെക്സ്റ്റ് ബുക്ക് മടക്കി പിടിച്ച് കൊണ്ട് പുറത്തേക്ക് വന്നു..!

 

 

ടീച്ചർ : എന്താ…!

 

 

അപ്പോഴാണ് ടീച്ചർ അക്ഷയയെ കാണുന്നത്..!

 

 

ടീച്ചർ : അക്ഷയ വൈ ആർ യു ലേറ്റ്…?

 

 

അച്ചു : 👀

 

 

അച്ചു നീരജിൻ്റെ കയ്യിൽ പിടിച്ചു കൊണ്ട് അവൻ്റെ മുഖത്തേക്ക് നോക്കി..!

 

 

നീരജ് : മിസ്സ് , അക്ഷയൻ്റെ മുത്തശ്ശനെ ഹെൽത്ത് ഇഷ്യൂ കാരണം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി..

 

 

നീരജ് ടീച്ചറിനോട് സംസാരിക്കുന്നതിന് ഇടയിൽ അച്ചുവിനെ നോക്കിയിട്ട് പറഞ്ഞു..!

Leave a Reply

Your email address will not be published. Required fields are marked *