ബിന്ദു : പൊന്ന് മോനൊന്നു ഇങ്ങ് വന്നേ..
നീരജ് : 🙂
ശോഭമ്മ : എന്താടാ വയ്യേ നിനക്ക്…😊
നീരജ് : ഹേ…എനിക്ക് കുഴപ്പം ഒന്നുമില്ല..🙂
ബിന്ദു : നിൻ്റെ മുഖം കണ്ടിട്ട് അങ്ങനെ തോന്നണില്ലല്ലോ..🧐
ശോഭമ്മ : ഞങ്ങളറിയാതെ നി വല്ല പണിയും ഒപ്പിച്ചോ.👀😅
നീരജ് : ഏയ്…ഞാനെന്ത് ഒപ്പിക്കാൻ..! വെയിലൊക്കെ അല്ലെ അതിൻ്റെ ആയിരിക്കും…! ഞാൻ പോട്ടെ…
ബിന്ദു : അല്ല എങ്ങോട്ട് പോട്ടേന്ന്..?
നീരജ് : മുത്തശ്ശിയെ ഒന്ന് കാറ്റ് കൊള്ളിക്കാൻ..
ശോഭമ്മ : ഉം…
നീരജ് അവിടന്ന് നടന്ന് മുത്തശ്ശിയുടെ റൂമിലേക്ക് കടന്നു..!
അച്ചു : ഹാ…😃
നീരജ് : എഴുന്നേറ്റ് മാറടി..😤
മുത്തശ്ശിയുടെ കിടക്കയിൽ ഇരുന്ന് കളർ അടിക്കുന്ന അച്ചുവിനോട് നീരജ് പറഞ്ഞു..!
അച്ചു : നി പോടാ…ഞാൻ മാറില്ല..!😏
നീരജ് : നിന്നെ മാറ്റാൻ എനിക്കറിയാ…😒
അച്ചു : ആണോ…എന്നാ മാറ്റ്..😝
നീരജ് അച്ചുവിന് പിടിക്കാനായി കൈ നീട്ടിയതും അച്ചു ഉറക്കെ വിളിച്ചു പറഞ്ഞു..!
അച്ചു : ചേച്ചീ….
വിളിക്കേട്ട പാടെ പിന്നിലെ ചെയർ ഒന്ന് നിരങ്ങുന്ന ശബ്ദം കേട്ടു..! നീരജ് തിരിഞ്ഞ് നോക്കിയപ്പൊ കാലിൻ്റെ മുകളിൽ കാലും കയറ്റി വെച്ച് കൈ ടേബിളിൽ സപ്പോർട്ട് ചെയ്ത് കൊണ്ട് തന്നെ നോക്കുന്ന ലീലയെ ആയിരുന്നു..! നീരജ് തിരിഞ്ഞ് അച്ചുവിന് നോക്കി..