ലീല : 😠
ലീല പല്ല് കടിച്ചുകൊണ്ട് ശോഭ ആൻ്റിയെ നോക്കി..!
ശോഭാൻ്റി : അവനത് തമാശയ്ക്ക് പറഞ്ഞതാണ്..!
ലീല : അവൻ്റെ തമാശ ഇത്തിരി കൂടി കൂടി വരിണ്ട്..ആൻ്റി വളം വെച്ച് കൊടുക്കുന്നത് കൊണ്ടാണ്..! ഇല്ലേ അവന് ഞാനൊരു പാഠം പഠിപ്പിച്ചേനെ..😡
ശോഭാൻ്റി : തൽക്കാലത്തെ നീയൊന്ന് ക്ഷമിക്ക് ലൈലു..! ഒന്നുലേലും അവൻ നിന്നേക്കാളും ഒന്ന് രണ്ട് മൂപ്പിന് ഇളയതല്ലെ..!😕
ലീല : അല്ലേലും ആൻ്റിക്ക് ഇത് സ്ഥിരം ആണല്ലോ..! ആ പെഴച്ചവൻ എന്തേലും കാട്ടിയ ആൻ്റിക്ക് കുട്ടി കളി..
ശോഭാൻ്റി : ലീലെ..!😡 മര്യാദയ്ക്ക് സംസാരിക് മോളെ..!
ലീല കിച്ചണിൽ നിന്നും ദേഷ്യപെട്ട് മുത്തശ്ശിയുടെ റൂമിലേക്ക് പോയി..!
ബിന്ദു : കുഴപ്പം ആയോ ചേച്ചി..!😕
ശോഭ : ഏയ്..അതൊന്നും കാര്യം ആക്കണ്ടാ..
ഇതേ സമയം പുറത്ത് ചെടി നടക്കുന്ന തത്രപ്പാടിൽ ആയിരുന്നു നീരജ്..! സ്റ്റൂള് വച്ച് തൂക്കിയിട്ടിരിക്കുന്ന ചെടി ചട്ടികളിൽ വെള്ളം നനയ്ക്കുകയായിരുന്നു അവനപ്പോൾ..! തൂങ്ങി കിടക്കുന്ന വള്ളി ചെടികളുടെ തലപ്പിൽ കൂടി വെള്ളം തുള്ളികളായി ഇറ്റ് വീഴുന്നുണ്ടായിരുന്നു..! അപ്പോഴായിരുന്നു കണ്ണാടിയും വെച്ച് പത്രം വായിക്കാൻ ശോഭമ്മ സിറ്റൗട്ടിലേക്ക് വന്നത്..! നീരജ് ഹോസ് വെച്ച് ചെടി നനക്കുന്നത് തുടർന്നു കൊണ്ടിരുന്നു..! അപ്പോഴാണ് ലീല പുറത്തേക്ക് വന്നത്..
ലീല : ആൻ്റി എനിക്കൊന്ന് പുറത്ത് പോണം..!