നീരജ് : ഞാനത് മറന്നു..! നാളെ സ്കൂള് വിട്ടു വന്നിട്ട് എടുക്കാം..!
അച്ചു : ലാലി എടുത്തല്ലോ..വീഡിയോ..!
നീരജ് : ലാലിയോട് പോയി പണി നോക്കാൻ പറ..! നമ്മള് നാളെ എടുക്കും…എന്താ പോരെ..!
നീരജ് അത്രയും പറഞ്ഞ് അച്ചുവിൻ്റെ സ്നാക്ക് ബോക്സിൽ ഇരുന്ന മുറുക്ക് എടുത്തു..!
അച്ചു : ഏഹ്…😖 അമ്മാ…😩
നീരജ് : ഏഹ് അമ്മാ..😭പോടി… 😏😅
നീരജ് അച്ചുവിന് കളിയാക്കി..!
ശോഭമ്മ : എന്തിനാടാ ആ കൊച്ചിനെ കരയിക്കുന്നത്…!
നീരജ് : ഒരു മുറക്കെടുത്തതിനാണ് വല്ല പട്ടി മോങ്ങും പോലെ മോങ്ങുന്നത്..😅
അടുത്ത നിമിഷം തന്നെ അച്ചുവിൻ്റെ പല്ലുകൾ നീരജിൻ്റെ കയ്യിൽ ആഴത്തിൽ പതിഞ്ഞിറങ്ങി..!
നീരജ് : ആഹ്…😖
അച്ചു കടിച്ച ശേഷം മുത്തശ്ശിയുടെ റൂമിലേക്ക് ഓടി..! നീരജ് കടിച്ച ഭാഗം തിരിച്ചും മറിച്ചും നോക്കി..!
ശോഭമ്മ : അത് നി ചോദിച്ച് വാങ്ങിയതാണ്..!😂
നീരജ് : അതേലെ..😈
ശോഭമ്മ : ആഹ്…ഡാ കഴുതേ..🤧
നീരജ് ശോഭമ്മയുടെ കയ്യിലൊരു ചെറിയ കടി കൊടുത്തു..!
നീരജ് : ഇപ്പൊ എങ്ങിനെ ഉണ്ട്…😂 ഹാപ്പി അല്ലെ..
ശോഭമ്മ : കല്യാണം കഴിക്കാനുള്ള പ്രായം ആയി എന്നിട്ട് കുട്ടികളി മാറിയിട്ടില്ല…😤
ശോഭമ്മ കൈ ഉഴിഞ്ഞ് കൊണ്ട് നീരജിന് നോക്കി പറഞ്ഞു..!
ശോഭമ്മ : ആ വിട്…