നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Posted by

 

 

നീരജ് : ( ഓ..ജാട..ശെരിയാക്കി തരാം…)

 

 

കണ്ടക്ടർ : ആ…ടിക്കറ്റ് ..ടിക്കറ്റ് ..!

 

 

കണ്ടക്ടർ നീരജിൻ്റെ അടുത്ത് വന്നിട്ട് ടിക്കറ്റ് ചോദിച്ചു..! നീരജ് പോക്കറ്റ് തപ്പി ,അഞ്ചിൻ്റെ പൈസ അപ്പൊ നീരജിൻ്റെ കയ്യിൽ ഉണ്ടായിരുന്നില്ല..!

 

 

നീരജ് : ചേട്ടാ പൈസ എടുക്കാൻ മറന്നു..! ജിപേ എടുക്കൊ..🙂

 

 

നീരജ് കണ്ടക്ടറോട് ശബ്ദം താഴ്ത്തി പറഞ്ഞു..!

 

 

കണ്ടക്ടർ : എന്ത് പൈസ ഉണ്ടേൽ വണ്ടിയിൽ കേറിയാ മതി..ഇല്ലേ ഇവിടെ ഇറങ്ങിക്കോ..😡

 

 

കണ്ടക്ടർ ഉറക്കെ പറഞ്ഞു കൊണ്ട് നീരജിനോട് ചൂടായി..!

 

 

നീരജ് : അതിനെ ചേട്ടനെന്തിനെ ചൂടാവണെ..! കാശ് തരില്ല എന്നൊന്നും പറഞ്ഞില്ലല്ലോ..! 😡

 

 

നീരജും തിരിച്ച് കണ്ടക്ടറോട് ചൂടായി..!

 

 

കണ്ടക്ടർ : നിന്ന് വാചകം അടിക്കാതെ കാശെടുക്കടാ..!😡

 

 

ബസ്സിലെ യാത്രക്കാർ മുഴുവൻ നീരജിന് നോക്കി..!

 

 

നീരജ് : മര്യാദയ്ക്ക് സംസാരിക്കടാ..! നിന്നോട് കാശ് തരില്ലയെന്ന് ഞാൻ പറഞ്ഞ..! നിനക്ക് ടിക്കറ്റ് കാശ് എങ്ങിനെ ആണെങ്കിലും കിട്ടിയാൽ പോരെ..!🤬

 

 

നീരജ് പുതിയൊരു വള്ളി പിടിക്കാൻ തയ്യാറായി..! മിക്കവാറും കണ്ടക്ടർക്ക് അടി പൊട്ടും എന്നുറപ്പായ നിമിഷം..! ഒരു ആൺ കുട്ടി വന്ന് നീരജിൻ്റെ കയ്യിൽ ഇരുപത് രൂപ നോട്ട് കൊടുത്തു..! നീരജ് ആ പയ്യനെ നോക്കി..!

 

 

പയ്യൻ : ആ ചേച്ചി തന്നതാ..👉

 

പയ്യൻ കൃഷ്ണയെ ചൂണ്ടികൊണ്ട് പറഞ്ഞു..! കൃഷ്ണ ആണ് തനിക്ക് ടിക്കറ്റ് എടുക്കാനുള്ള പൈസ തന്നത് എന്ന് കണ്ടപ്പോ നീരജ് എയർ പിടുത്തം വിട്ട് കൂളായി..!

Leave a Reply

Your email address will not be published. Required fields are marked *