കിച്ചു : ജീരക സോഡയ്ക്ക് ഈ തണുപ്പ് എങ്കിലും വേണം, ഇല്ലേ ഒരു സുഖം ഉണ്ടാവില്ല ..! ഏട്ടാ എത്രയായി..?
കടക്കാരൻ : മുപ്പത്..!🤗
കിച്ചു : ഏഹ്.. അണ്ണൻ തരും ..! അണ്ണാ പൈസ കൊടുക്ക്..!
നീട്ടിയൊരു ഏമ്പക്കം വിട്ട ശേഷം കിച്ചു നീരജിനോട് പറഞ്ഞു..! നീരജ് പൈസയും കൊടുത്ത് വെളിയിലേക്ക് ഇറങ്ങി..!
അപ്പോഴാണ് ചീറി പാഞ്ഞ് കൊണ്ട് ഒരു ബസ് അതിലെ വന്നത്..! കിച്ചു ഏതോ ഇല്ലൂഷ്യനിൽ പെട്ടത് പോലെ ബസിലേക്ക് തന്നെ നോക്കി..!
നീരജ് : എന്താടാ..👀
കിച്ചു നോക്കുന്നത് കണ്ട് നീരജും ആ ബസിലേക്ക് തന്നെ നോക്കി..!
കിച്ചു : ആ ബസ്സിൽ മറ്റേ ചേച്ചിയെ കണ്ട പോലെ തോന്നി..🤔
നീരജ് : ഏത് ചേച്ചി..?
കിച്ചു : മറ്റേ പാൽ സൊസൈറ്റിയിലെ കൃഷ്ണ ചേച്ചി ഇല്ലേ അവര്..
നീരജ് : ഏഹ് ..കൃഷ്ണയാ..🤯
കിച്ചു : ഇപ്പൊ വിട്ടാൽ അണ്ണനെ ആ ചേച്ചിയോട് പോയി സംസാരിക്കാം..!
നീരജ് : എന്ത് സംസാരിക്കാൻ ..?
കിച്ചു : എന്തേലും ഒക്കെ കാണൂലേ..
കിച്ചു നീരജിന് എന്തൊക്കെയോ പറഞ്ഞു മോട്ടോർ ആക്കി..! ഒടുവിൽ ഏതോ ഉൾ പ്രേരണയിൽ നീരജ് ഓടി..
Nobody:
നീരജ് ഓടി കൊണ്ട് ബസിലേക്ക് ചാടി കയറി..!
കണ്ടക്ടർ : ഇപ്പൊ വണ്ടിൻ്റെ അടി പെട്ടേനെ..! 😤
നീരജ് : അങ്ങനെ ഒന്നും പെടൂല ചേട്ടാ…😅
നീരജ് കിതച്ചു കൊണ്ട് കണ്ടക്ടറോട് പറഞ്ഞു..! നീരജ് ബസ്സിലെ കമ്പിയിൽ പിടിച്ച് അകത്തോട്ട് കയറി നിന്നു..! കൃഷ്ണ നീരജിന് തന്നെ നോക്കി, ഒരു കാവി മുണ്ടും ബനിയനുമായിരുന്നു നീരജിൻ്റെ അപ്പോഴത്തെ വേഷം..! നീരജ് കൃഷ്ണയെ നോക്കി ചിരിച്ചു..! കൃഷ്ണ ഭാവ വ്യത്യാസം ഒന്നും കൂടാതെ തല ചിരിച്ചു..! നീരജ് കമ്പിയിൽ ചാരി കൊണ്ട് കൃഷ്ണയെ തന്നെ നോക്കി..! നീരജിൻ്റെ മുഖത്ത് അപ്പൊ ചെറിയൊരു ചിരിയുണ്ടായിരുന്നു..!