നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Posted by

 

 

നീരജ് : ഏഹ് എനിക്ക് കുഴപ്പം ഒന്നുമില്ല…മിസ്സിസ് ശോഭ നരേന്ദ്രൻ😅

 

 

ശോഭമ്മ : അത് പ്രഭ നരേന്ദ്രൻ എന്നാടാ😅..

 

 

നീരജ് : ആയിക്കോട്ടെ..! മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഞാൻ ഒറ്റ വട്ടെ കണ്ടിട്ടുള്ളൂ അപ്പൊ അതൊക്കെ മതി..!

 

നീരജ് മുത്തശ്ശിയുടെ റൂമിലേക്ക് നടന്നു..! ആ വലിയ മുറി മുഴുവൻ സമാധാനം കൊണ്ട് നിറഞ്ഞിരുന്നു..! ആ സമാധാനത്തിൽ മുങ്ങി കട്ടലിൽ കിടക്കുന്ന മുത്തശ്ശി..!

 

 

നീരജ് : ഹായ്… കല്ലു..!

 

മുറിയിലേക്ക് കടന്ന് കൊണ്ട് നീരജ് പറഞ്ഞു..!

 

 

മുത്തശ്ശി : എന്ത് പറ്റി മുഖത്തിനൊരു വാട്ടം..!

 

നീരജിന് കണ്ടപാടെ മുത്തശ്ശി ചോദിച്ചു..!

 

 

നീരജ് : ഇന്നലെ പറഞ്ഞില്ലേ ഒരു കാര്യം..!

 

 

മുത്തശ്ശി നീരജിന് നോക്കി..! നീരജ് റൂമിലെ കർട്ടൻ നീക്കിക്കൊണ്ട് പറഞ്ഞു.

 

 

നീരജ് : കൃഷ്ണ , മറ്റേ പെൺകുട്ടിയില്ലെ..!

 

 

മുത്തശ്ശി : ആഹ്

 

 

നീരജ് : അവള് പോയി മുത്തശ്ശി..! വെറുതെ നമ്മള് ഓരോന്ന് ആലോചിക്കാതെ പറഞ്ഞ് പോയി..! ഇപ്പൊ തോന്നാ വേണ്ടാന്ന്…

 

 

നീരജ് തിരിഞ്ഞപ്പോഴാണ് തന്നെയും മുത്തശ്ശിയേയും കൂടാതെ മറ്റൊരു ആള് കൂടി ആ മുറിയിൽ ഉണ്ടായിരുന്നു എന്നത് കണ്ടത്..! സത്യത്തിൽ ലീല ആ മുറിയിൽ ഉള്ള കാര്യം നീരജിന് അറിയില്ലായിരുന്നു..! ലീലയെ കണ്ടപ്പോ പറയാൻ വന്ന ബാക്കി കാര്യങ്ങൾ അവൻ വിഴുങ്ങി..! അല്ലെങ്കിലും ഇക്കാര്യം മുത്തശ്ശിക്കും നീരജിനും ഇടയിൽ മാത്രം അറിയാവുന്ന ഒന്നാണല്ലോ…! നീരജ് മുത്തശ്ശിയെ പതിയെ എടുത്ത് വീൽ ചെയറിലേക്ക് ഇരുത്തി..! എന്നിട്ട് ഒന്നും അറിയാത്തത് പോലെ വീൽ ചെയറും ആയി ഹാളിലേക്ക് പോയി..! നീരജ് പറഞ്ഞ കാര്യങ്ങള് വളരെ വ്യക്തമായി തന്നെ ലീല കേട്ടിരുന്നു..! അതോണ്ട് തന്നെ നീരജ് പോകുന്നതും നോക്കി ലീല ഇരുന്നു..!

Leave a Reply

Your email address will not be published. Required fields are marked *