നീരജ് : അതിപ്പോ മനുഷ്യന്മാർ അല്ലേ, ഒന്നിൽ കൂടുതൽ പ്രേമിക്കാലോ..!
നീരജ് മനസിൽ എന്തൊക്കെയോ ആലോചിച്ച് കൂട്ടി..! അവൻ്റെ ഉള്ളിൽ തന്നെ ഒരു വാക്പോര് നടന്നു..!അങ്ങനെ ഇരിക്കുമ്പോഴാണ് വാതിലിൽ കൊട്ട് കേട്ടത്..!
നീരജ് : യെസ്.. കമിൻ..!
വാതിലും തുറന്ന് അകത്തേക്ക് ബിന്ദു ചേച്ചി കയറി വന്നു..!
ബിന്ദു : തമ്പുരാൻ കിടക്കുവായിരുന്നൊ..👀
നീരജ് : 😊
ബിന്ദു : ശോഭ ചേച്ചി വിളിക്കിണ്ട് ..അമ്മയെ ഗാർഡനിൽ കൊണ്ട് വരാൻ ആയിരിക്കും..!
നീരജ് കിടക്കയിൽ നിന്നും എഴുന്നേറ്റു..!
ബിന്ദു : എന്താടാ വയ്യേ നിനക്ക്..👀
ചേച്ചി നീരജിൻ്റെ നെറ്റിയിൽ കൈ വെച്ച് നോക്കി..!
നീരജ് : ഞാൻ ഓകെ ആണ്..! ഭാ പോവാം..!
നീരജ് ബിന്ദു ചേച്ചിയെ പിന്നിൽ നിന്നും ഉന്തിക്കൊണ്ട് നടന്നു..!
ബിന്ദു : ഈ ചെക്കൻ്റെ ഒരു കാര്യം.. വിടടാ😅
നീരജ് നടന്ന് കിച്ചനിലൂടെ അകത്തേക്ക് പോയി..! ബിന്ദു ചേച്ചി എന്തോ കുക്ക് ചെയ്യുവായിരുന്നു..! പോകുന്ന വഴിക്ക് ടേബിളിൻ്റെ മുകളിൽ വച്ചിട്ടുള്ള പഴ കുട്ടയിൽ നിന്നും ഒരു ഓറഞ്ച് കയ്യിലെടുത്തു..! ഓറഞ്ചിൻ്റെ ഓരോ അല്ലികൾ വീതം അവൻ വായിലേക്ക് ഇട്ടു..!
ശോഭമ്മ : ബിന്ദു പറഞ്ഞു നി കിടക്കുവായിരുന്നു എന്ന്..!
നീരജ് : ചെറുതായിട്ട്🤗
ശോഭമ്മ : എന്തേലും വയ്യായ്ക ഉണ്ടേൽ പറയ്…!