നീരജ് : ഉം…! പക്ഷേ ഒരു ഐ കോണ്ടാക്റ്റ് കിട്ടി എൻ്റെ മുത്തശ്ശി..ഞാൻ അപ്പൊ തന്നെ പകുതി വീണുപോയി..😍 ആ കണ്ണിൽ തന്നെ നോക്കി കഴിഞ്ഞാ പ്രണയിക്കാതിരിക്കാൻ എങ്ങിനെ തോന്നും മുത്തശി..😫
ശോഭമ്മ : എന്താണ് മുത്തശ്ശിയോടൊപ്പം ഒരു കിന്നാരം പറച്ചിൽ..!
പെട്ടെന്ന് അങ്ങോട്ടേക്ക് ശോഭമ്മ കയറി വന്നു..!
നീരജ് : ഏയ്..ഒന്നുല..! ഞങൾ വെറുതെ ഓരോന്ന് സംസാരിച്ചിരുന്നതാ ശോഭമ്മേ ഇല്ലേ മുത്തശ്ശി..!
ശോഭമ്മ : അതിന് ഞാനൊരു തമാശയ്ക്ക് ചോദിച്ചതല്ലേ..! നീയെന്തിനാ ഇങ്ങനെ കിടന്ന് തപ്പുന്നത്..!
പിറ്റേന്ന് സൊസൈറ്റിയിലേക്ക് മടിച്ച് മടിച്ചായിരുന്നു നീരജ് പോയത്..!
കിച്ചു : അണ്ണൻ ധൈര്യമായിട്ട് ഇരി അണ്ണാ..! ഞാൻ ഇല്ലേ കൂടെ..😎
നീരജ് : അതാണ് എൻ്റെ ഇപ്പോഴത്തെ പേടി..! 🥲
കിച്ചു : അതെന്താണ്ണാ ഇപ്പോ അങ്ങനെ ഒരു ടോക്ക്..👀
നീരജ് : ശരി..നി അവള് കൗണ്ടറിൽ ഉണ്ടോ എന്ന് എത്തി നോക്ക്..!
കിച്ചു : എന്നിട്ട്..?
നീരജ് : അവളുടെ മൂഡ് ഓകെ ആണേൽ ഞാൻ പോവ ഇല്ലേ നി പോയാൽ മതി..!
നീരജ് പറഞ്ഞത് കേട്ട് കിച്ചു സൊസൈറ്റിയുടെ കൗണ്ടറിലേക്ക് എത്തി നോക്കി..!
കിച്ചു : അവിടെ എങ്ങും ചേച്ചിയെ കാണുന്നില്ല അണ്ണാ..!
നീരജ് : നി നേരെ നോക്കിയാ..👀
കിച്ചു : പിന്നെ നോക്കാതെ..! അണ്ണൻ ഏതേലും ഒരു കാര്യം പറഞ്ഞിട്ട് ഞാൻ ഇന്നേ വരെ ചെയ്യാതെ ഇരുന്നിട്ടുണ്ടൊ..🙂