നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Posted by

 

പോകുന്ന വഴിക്ക് മുഴുവൻ നീരജിൻ്റെ മനസിൽ കൃഷ്ണയോട് പറഞ്ഞ കാര്യങ്ങളായിരുന്നു..!

 

 

നീരജ് : നീയെന്ത് ധൈര്യത്തിലാടാ മൈരെ അവളോട് അങ്ങനെ പറഞ്ഞത്..! ഷെ…അവളെന്ത് വിചാരിച്ചു കാണും..! ഏത് നേരത്താണാവൊ തൊള്ളായിൽ തോന്നിയത് പറയാൻ തോന്നിയത്..!

 

 

നീരജ് കൃഷ്ണയോട് ഇഷ്ടമാണെന്ന് പറഞ്ഞത് ഒരു അബദ്ധമായൊ കരുതി സ്വയം തന്നെതന്നെ പഴിച്ചു..!

 

 

 

>>>12:15

 

 

നീരജ് : ഞാൻ അപ്പോഴത്തെ ഒരു ഇതിനെ കേറി പറഞ്ഞതാണ് മുത്തശ്ശി..! പ്രശ്നം ആവോ..

 

 

മുത്തശ്ശി : എന്ത്…പ്രശ്നം നി സമാധാനത്തോടെ ഇരിക്ക് കുട്ടിയെ..!

 

 

നീരജ് : എൻ്റെ സമാധാനം മുഴുവൻ പോയി മുത്തശ്ശി..! ഷെ..ഇത്ര നാളും ഒന്നും പറഞ്ഞില്ല , എന്നിട്ട് ചാടി കേറി പറഞ്ഞതോ ഇഷ്ടാണെന്ന് ..!

 

 

മുത്തശ്ശി : ആ കുട്ടി എന്തേലും പറഞ്ഞൊ..?

 

 

നീരജ് : മംച്ച് ..

 

 

ഇല്ലായെന്ന് നീരജ് ചുമൽ കൂച്ചി പറഞ്ഞു..!

 

 

നീരജ് : പക്ഷേ പറഞ്ഞപ്പോ അന്തം വിട്ടപോലെ എന്നെ തന്നെ നോക്കി..! ടെൻഷൻ അടിച്ച് ഞാൻ ചത്തില്ലന്നെ ഉള്ളൂ..! 🥵

 

 

മുത്തശ്ശി : പേടിക്കാണ്ട് ഇരിക്ക് മോനെ..!

 

 

നീരജ് : പേടിയാ…എനിക്കോ ..! എനിക്കെന്ത് പേടി..! പക്ഷേ നാളെ അവളെ പിന്നെയും കാണണ്ടേ..അവൾ എന്നെ കുറിച്ച് എന്ത് വിചാരിച്ച് കാണും മുത്തശ്ശി..!

 

 

മുത്തശ്ശി : ഇനിയിപ്പോ വരുന്നയിടത്ത് വച്ച് കാണാം.. അത്ര തന്നെ..!

 

Leave a Reply

Your email address will not be published. Required fields are marked *