നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Posted by

 

 

നീരജ് : ( സൊസൈറ്റിയിൽ ഇത്രയും മാത്രം എഴുതാൻ എന്താ ഉള്ളത് 🤔..)

 

 

നീരജ് : കൃഷ്ണ എന്നാണല്ലേ പേര്..!☺️

 

 

നീരജ് രണ്ടും കൽപ്പിച്ച് കൊണ്ട് ചോദിച്ചു..! നീരജിൻ്റെ ചോദ്യം കേട്ട് ഗ്രില്ലിട്ട കമ്പികൾക്ക് ഇടയിലൂടെ കൃഷ്ണ തലയുയർത്തി നോക്കി..! കൺ മഷി ഇട്ട കണ്ണുകൾ വികസിച്ചു..!

 

 

നീരജ് : രമ ചേച്ചി വിളിക്കുന്നത് കേട്ടു..! ഞാൻ നീരജ് എനിക്കൊരു ..

 

 

നീരജ് പറയാൻ തുടങ്ങിയതും രമ ചേച്ചി പാത്രവും കൊണ്ട് അങ്ങോട്ടേക്ക് വന്നു..!

 

 

രമ : പാത്രം തായൊ..!

 

 

നീരജിൻ്റെ കയ്യിലെ പാത്രം രാമചേച്ചി വാങ്ങി ..! അതിൻ്റെ അടപ്പ് തുറന്ന് രമ ചേച്ചി പാൽ ഒഴിക്കുന്ന സമയത്ത്..! നീരജ് ഗ്രില്ലിനോട് കുറച്ച് കൂടി ചേർന്ന് നിന്നു..!

 

 

നീരജ് : കൃഷ്ണെ..എനിക്ക് നിന്നെ കണ്ടപ്പോഴേ ഇഷ്ടം ആയി..! കൊറെ ആയി പറയണം കരുതി ഇരുന്നതാ പക്ഷേ പറയാൻ പറ്റിയില്ല..! ഐ ലൗ യൂ..❤️

 

 

നീരജ് ഒറ്റ ശ്വാസത്തിൽ കൃഷ്ണ കേൾക്കാൻ പാകത്തിന് ഒച്ചയിൽ അവളോട് പറഞ്ഞു..! പക്ഷേ അത് പറയാൻ നീരജ് കഷ്ടപ്പെട്ട പാട് അതൊന്ന് വേറെ തന്നെയാണ്..!

 

 

കൃഷ്ണ അന്തം വിട്ടതുപോലെ നീരജിന് നോക്കി..! ചിരിക്കണോ കരയണോ എന്നറിയാതെ നീരജും അവളെ തന്നെ നോക്കി..! രണ്ടാളുടെയും പകച്ച് നോട്ടത്തിനിടയിലും കണ്ണ് രണ്ടും ഉടക്കി..! നീരജ് ഉമ്മി നീരിറക്കാൻ വരെ മറന്ന് പോയി..!

 

 

” ഇന്നാ പാത്രം..” നീരജിനേയും കൃഷ്ണയെയും ഞെട്ടിച്ചു കൊണ്ട് രമ ചേച്ചി പാത്രവുമായി വന്നു..! ഇനി അവിടെ നിൽക്കുന്നത് പന്തിയല്ല തോന്നിയത് കൊണ്ട് നീരജ് വേഗം അവിടന്ന് സ്ഥലം വിട്ടു..!

Leave a Reply

Your email address will not be published. Required fields are marked *