ദിവസങ്ങൾ പിന്നെയും മുന്നോട്ട് പോയി..! ലീല കഴുത്തിലെ ബെൽറ്റ് അഴിച്ച് പൂർവാധികം ശക്തിയോടെ തിരിച്ചു വന്നു..! നീരജിന് കൊടുക്കാനുള്ള പണിയുടെ മാസ്റ്റർ പ്ലാനിങിൽ ആണ് കക്ഷി ഇപ്പൊ എന്ന് തോന്നുന്നു.. അതോണ്ട് ബുദ്ധിമുട്ടിക്കുന്നില്ല..! നീരജ് പാല് വാങ്ങാൻ പോയി പോയി ഇപ്പൊ സൊസൈറ്റിയിലെ നിത്യ സന്ദർശകനായി മാറി..! അതുകൊണ്ട് തന്നെ സൊസൈറ്റിലെ പലരെയും നീരജിന് ഇപ്പൊ അറിയാം..! കൗണ്ടറിലെ പെൺകുട്ടിയോട് ഇത് വരെ ഒന്നും സംസാരിച്ചിട്ടില്ല..! കഥാനായിക ഇപ്പോഴും മൗനമായി തുടരുന്നു..! കിച്ചു പറഞ്ഞത് പോലെ പെട്ടെന്ന് കേറി ഇഷ്ടാണ് പറഞ്ഞ കഴപ്പ് എന്ന് കരുതിയാലോ കരുതി നീരജും ഒന്നും പറയാതെ വെയിറ്റിംഗ് ആണ്..!
ഇതിനെ എല്ലാത്തിനും പുറമെ കഥാനായികയുടെ മുഖത്ത് ഇപ്പോഴും നിർവികാരത ആണ്..! നീരജിന് ബൂസ്റ്റ് ചെയ്ത് വിടുന്ന മാസ്റ്റർ മൈൻഡ് മുത്തശ്ശിയാണ്..! അണിയറയിലെ ചരട് വലിക്കാരനെ പോലെ മുത്തശ്ശി സ്റ്റിൽ ,വീൽ ചെയറിൽ സജീവമാണ്..!
( എന്നത്തേയും പോലെ സൊസൈറ്റിയിൽ )
രമ ചേച്ചി : ആഹ്…ഇന്ന് നേരത്തെ ആണല്ലോ..!
നീരജ് : 😊
രമ ചേച്ചിക്ക് സൊസൈറ്റിയിൽ പാൽ അളക്കുന്ന ജോലിയാണ്..! നീരജ് ചേച്ചിക്ക് നേരെ പത്രം നീട്ടി..!
രമ ചേച്ചി : എവിടെക്കെങ്കിലും പോവാൻ ഉണ്ടോ..!
നീരജ് : ഇല്ല ,എന്താ ചേച്ചി..!
രമ ചേച്ചി : അതേ പാൽ ഒഴിക്കാൻ എടുക്കുന്ന പാത്രം അവിടെ കഴുകി വച്ചിരിക്കുകയാണ്..!😐