നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Posted by

 

 

മുത്തശ്ശി : ഇല്ലടാ..പറ🤗

 

 

നീരജ് : ഇന്നലെ പാല് വാങ്ങാൻ വേണ്ടി സൊസൈറ്റിയിൽ പോയില്ലേ..! 😌

 

 

മുത്തശ്ശി : ആഹ് പോയി..!

 

 

നീരജ് : അവിടെ വച്ച് ഒരു കുട്ടിയെ കണ്ടു..!

 

 

മുത്തശ്ശി : എന്നിട്ട്..?

 

 

നീരജ് : എന്നിട്ടെന്താ എനിക്ക് അപ്പൊ തന്നെ ആ കുട്ടിയെ ഇഷ്ടായി..!😌

 

 

മുത്തശ്ശി : എടാ.. കള്ള കുറുമ്പാ..! സുന്ദരി ആണോടാ…

 

 

 

നീരജ് : ഉം…☺️

പക്ഷേ കൂടെ വന്ന കിച്ചു പറഞ്ഞത് ഇത് പ്രേമം ഒന്നുമല്ല വേറെ എന്തോ ആണെന്നാണ്..! ഈ ആദ്യമായിട്ട് കാണുമ്പോ തന്നെ ഇഷ്ടാവുന്നതും അത് പറയുന്നതും പ്രേമത്തിൻ്റെ ഭാഗം തന്നെ അല്ലെ മുത്തശ്ശി…!

 

 

മുത്തശ്ശി : ഞാനും ഇവിടുത്തെ മുത്തശ്ശനും ആദ്യം കാണുന്നത് തന്നെ അമ്പലത്തിൽ വെച്ചായിരുന്നു..! ആദ്യ കാഴ്ചയിൽ തന്നെ ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമായി …പക്ഷേ പറഞ്ഞില്ല…ഞങ്ങളുടെ കല്യാണവും ഒരു കണക്കിന് പ്രേമം വിവാഹം തന്നെ ആയിരുന്നു ..! പക്ഷെ ഇന്നത്തെ പ്രണയം അല്ലാലോ അന്നത്തേത്..!

 

 

 

നീരജ് : ഞാൻ എന്താ ചെയ്യണ്ടത്..!

 

 

മുത്തശ്ശി : നി ധൈര്യായി പ്രണയിക്കെൻ്റെ കുട്ടിയെ..!🤗

 

 

നീരജ് : മുത്തശ്ശി ആണൻ്റെ മുത്തശ്ശി സൂപ്പർ..!😘

 

 

നീരജ് മുത്തശ്ശിയെ ചേർത്ത് പിടിച്ചു..! ചുളിഞ്ഞു ചുള്ളി കമ്പ് പോലെ ഇരുന്ന കയ്യിൽ നീരജ് കൈകൾ കൊണ്ട് പൂട്ടി..! ആ കയ്യിൻ്റെ തണുപ്പും സ്നേഹവും വേറൊന്നും തന്നെയായിരുന്നു അപ്പൊ..!

Leave a Reply

Your email address will not be published. Required fields are marked *