നീരജ് : ആ കേറ്..! ഹെൽമെറ്റ് വെക്കണേ..!
ബൈക്കിൻ്റെ ആക്സിലേറ്റർ മുറുക്കി കൊണ്ട് നീരജ് പറഞ്ഞു..!
അച്ചു : ഇത് കണ്ടാ ..ചട്ടി പോലെ ഉണ്ട്..!
നീരജ് : അതിനെ ഹെൽമറ്റിൻ്റെ ഭംഗി കാണിക്കാൻ അല്ലാലോ ഇടുന്നത്..! മര്യാദയ്ക്ക് ഇടെടി..!
പല്ല് കടിച്ചു കാണിച്ചു കൊണ്ട് നീരജ് അച്ചുവിനെ പേടിപ്പിച്ചു..!
അച്ചു : ഞാൻ മുൻപിൽ ഇരിക്കട്ടെ..!
നീരജ് : നി എവിടെയോ ഇരിക്ക്…!
നീരജ് അച്ചുവിൻ്റെ ബാഗ് വാങ്ങി ഒരു സൈഡിലേക്കായി പുറത്ത് തൂക്കി..! എന്നിട്ട് അച്ചുവിന് പൊക്കി എടുത്തുകൊണ്ട് ടാങ്കിൻ്റെ മുകളിലായി ഇരുത്തി..! അച്ചു കുറച്ച് പിന്നിലേക്കായി ഇറങ്ങി ഇരുന്നു..!
നീരജ് : പോവാ..!😊
നീരജ് അച്ചുവിന് നോക്കി പറഞ്ഞു..!
അച്ചു : 👍
നീരജ് മുന്നോട്ട് വണ്ടി എടുത്തു..!
.
.
.
.
അച്ചു : ആ കാറിനെ വെട്ടിക്ക്..!
അച്ചു മുൻപിലൂടെ ക്രോസ് ചെയ്ത് പോയ ചുവന്ന കാറിനെ ചൂണ്ടി കൊണ്ട് പറഞ്ഞു..!
നീരജ് : ഒന്ന് മിണ്ടാതെ ഇരിയടി പെണ്ണെ..!
അച്ചു : അയ്യേ..നിനക്ക് പേടിയാണ് ലെ..🤭
നീരജ് : പേടി നിൻ്റെ…🤬..! ആ ചുവപ്പ് കാറിനെ അല്ലേ ഇപ്പൊ വെട്ടിച്ച് കാണിച്ച് തരാ ടാ..!
നീരജ് ഗിയർ ഷിഫ്റ്റ് ചെയ്ത് ആക്സിലേറ്റർ മുറുക്കി..! വണ്ടി നിലവിലെ വേഗത്തിൽ നിന്നും വേഗത കൂടി മുന്നിലേക്ക് കുതിച്ചു..!