ലീല ശോഭയുടെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് കെട്ടിപ്പിടിച്ചിരുന്നു..!
ശോഭ : നിൻ്റെ വികൃതിത്തരത്തിന് ഒരു മാറ്റവും ഇല്ല..! കൊച്ചിലത്തെ പോലെ തന്നെ ഇപ്പോഴും..❤️😅
ലീല : അതെയോ…😘
ശോഭ : അതേ കുട്ടികളെ ഒക്കെ അങ്ങ് മാറ്റിക്കോ..! കല്യാണം ഒക്കെ കഴിഞ്ഞ ഇങ്ങനെ ഒന്നും പറ്റില്ല..😹
ലീല : എനിക്ക് കല്യാണം ഒന്നും വേണ്ട ആൻ്റി..! ഇപ്പൊ അതിനെക്കുറിച്ച് ഞാൻ ചിന്തക്കാറു പോലുമില്ല..!
ശോഭ : ലൈലു..😕
അങ്ങനെ ലീലയും ശോഭമ്മയും ബിന്ദു ചേച്ചിയും പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് നമ്മുടെ കഥാനായകൻ്റെ വരവ്..! ഇന്നലെ കണ്ട അതേ പെണ്ണിനെ ഇന്നും കാണാൻ ഉള്ളത് കൊണ്ട് കിച്ചുവിൻ്റെ നിർദേശപ്രകാരം ടീഷർട്ടും പാൻ്റ്സും ഇട്ടാണ് നീരജ് വന്നത്..! ഇന്നലെ ചെലപ്പോ നിക്കറിട്ട ഒരു ബംഗാളി ആയിട്ടാണ് അവൾ കണ്ടതെങ്കില് ,താൻ ബംഗാളി അല്ല മലയാളി ആണ് എന്ന് അറിയിക്കുന്നതിനായി ഒരു കോൽ കുറിയും നെറ്റിയിൽ ഇട്ടിട്ടുണ്ട്..! എന്തൊക്കെയാണെങ്കിലും കുളിച്ചിട്ടുണ്ടെല്ലോ ഹൈറ്….
നീരജ് : ചേച്ചീ….😁
നീരജിൻ്റെ വിളിയിൽ അവർ മൂന്നാളും അവനെ തന്നെ തിരിഞ്ഞു നോക്കി..! പക്ഷേ ലീലയുടെ മുഖത്ത് നീരജിന് കണ്ടപ്പോ അമർഷം മാത്രം..!
ബിന്ദു : നീയിത് എങ്ങോട്ടാ..?👀
നീരജ് : ഗസ്,എങ്ങോട്ടായിരിക്കും..!😌
ബിന്ദു : അമ്പലത്തിൽ പോകുന്ന കാര്യം നി എന്നോട് പറഞ്ഞില്ലല്ലോ..👀