ലീല : ഓകെ…! എന്നാ പിന്നെ അച്ചു മോള് എഴുതിക്കോ..ചേച്ചി കഴുത്തിന് ചെറുതായൊരു ആവി പിടിച്ചിട്ട് വരാ..!
ലീല ഡൈനിങ് ഏരിയയിൽ നിന്നും റൂമിലേക്ക് എഴുന്നേറ്റ് പോയി..! അച്ചു പിന്നെ എഴുത്ത് തുടർന്നു..!
⭕️ ഇതേ സമയം കോട്ടേർസിൽ..
ദക്ഷിണ ഗംഗ എന്നറിയപ്പെടുന്നത് ഗോദാവരി..! ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി കാവേരി…!
നീരജ് : (ഏഹ്…അപ്പൊ രണ്ട് ദക്ഷിണ ഗംഗയാ… 👀 ആ തലക്കാലത്തേക്ക് ഇത് മതി..)
നീരജ് ഇൻസ്റ്റഗ്രാമിൽ കേറി..അമലിൻ്റെയും ആൻ്റപ്പൻ്റെയും അടക്കം കൂടെ പഠിച്ച കുറേ എണ്ണം റീൽസ് അയച്ചു തന്നിട്ടുണ്ട്..! എന്തിനെ…🤦♂
അന്ന് വലിയ കലാപം ഒന്നുമില്ലാതെ രാത്രി കടന്നു പോയി…!
( പിറ്റേന്ന് രാവിലെ 6:30)
ബിന്ദുചേച്ചി രാവിലെ ചെയ്തു തീർക്കാനുള്ള പണികൾ ചെയ്തു കൊണ്ടിരിക്കുവായിരുന്നു..! അച്ചുവിന് അന്ന് ലീവ് ആയത് കൊണ്ട് സമാധാനത്തോടെ ആണ് ചേച്ചിയുടെ അന്നത്തെ പണി..! കൂടെ രാവിലെ തന്നെ കുശലം പറഞുക്കൊണ്ട് ശോഭയും ഡെസ്കിൽ തന്നെ ഇരിപ്പുണ്ടായിരുന്നു..! രാവിലെ ആവി പിടിക്കാനുള്ളത് ലീലയും ഡെസ്കിൽ ശോഭയോടുച്ചേർന്നിരുപ്പുണ്ടായിരുന്നു..!
ബിന്ദു : ഒരു അഞ്ച് മിനിറ്റ് ചൂട് വെള്ളം വേഗം താരാട്ടൊ..!
പാത്രത്തിൽ വെള്ളം നിറച്ച് കൊണ്ട് ബിന്ദു ചേച്ചി ലീലയോട് പറഞ്ഞു..!
ലീല : അത് സാരമില്ല ചേച്ചി..! ഞാൻ ഇന്ന് കുറച്ച് നേരത്തെ എഴുന്നേറ്റന്നെയുള്ളു..! നല്ല തണുപ്പ് ഉണ്ടല്ലേ.. ശോഭെ..!