ലീല : എന്താ ഇയാളുടെ പേര്..?😊
അച്ചു : എൻ്റെ പേര് അക്ഷയ ..! എല്ലാരും എന്നെ അച്ചൂന്ന് വിളിക്കും..! ചേച്ചിൻ്റെ പേരെന്താ..?😃
ലീല : ആഹാ…ആള് ഭയങ്കര സ്മാർട്ട് ആണല്ലോ..!എൻ്റെ പേര് ശ്രീ ലീല ..എല്ലാരും എന്നെ ലൈലു എന്ന് വിളിക്കും..😊
അച്ചു : 🤭
ലീല : എന്തിനാ ചിരിക്കുന്നത് എൻ്റെ പേര് കേട്ടിട്ടാണോ..? ലൈലു നല്ല പേരല്ലേ..🤗
അച്ചു : 😃 ചേച്ചിക്കാരാ ലൈലൂന്ന് പേരിട്ടെ..🤭
അച്ചു ചിരിച്ചുകൊണ്ട് ലീലയോട് ചോദിച്ചു..!
ലീല : അച്ചുവിനാരാ അക്ഷയാന്ന് പേരിട്ടത്..?
അച്ചു : അത് അമ്മാ…☺️
ലീല : എനിക്കെൻ്റെ അച്ഛൻ 😄
അച്ചുവും ലീലയും പരസ്പരം ചിരിച്ചുകൊണ്ട് സംസാരിച്ചു..! ചിരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ലീലയുടെ തലയിളകിയതും അവൾ കഴുത്തിൽ കൈ വെച്ചു..!
ലീല : 😖
ലീലയുടെ മുഖത്ത് വേദനയുടെ നേരിയ ഭാവങ്ങൾ മാത്രം..!
അച്ചു : ശരിക്കും വേദന ഉണ്ടോ ചേച്ചി..👀
ലീല : ഉം…🙂
അച്ചു : ചേച്ചിൻ്റെ കഴുത്ത് ഒടിഞ്ഞു..🧐
അച്ചുവിൻ്റെ ചോദ്യം കേട്ട് ലീല പൊട്ടി ചിരിച്ചു..!
ലീല : 😹…അതിരിക്കട്ടെ എത്രയിലാ അച്ചു പഠിക്കുന്നത്..
അച്ചു : തേർഡ് സ്റ്റാൻഡേർഡില്..😎
ഞാനൊന്ന് തൊട്ട് നോക്കട്ടെ ചേച്ചി..!
അച്ചു ലീലയുടെ കഴുത്തിലെ ബെൽറ്റ് കണ്ട് ചോദിച്ചു..!