നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Posted by

 

അച്ചു നോട്ടും ടെക്സ്റ്റും മടക്കി മാറോട് ചേർത്ത് പിടിച്ചു..! കയ്യിൽ സ്കെയിലും പെൻസിലും എടുത്ത് നീളത്തിൽ കെട്ടി വച്ച മുടി പിന്നിലേക്ക് ഇട്ട് നീരജിന് നോക്കി ദഹിപ്പിച്ചു..! എന്നിട്ട് കോട്ടർസിനെ പുറത്തേക്ക് നടന്നു..!

 

 

നീരജ് : നി ഒന്നും പഠിച്ചിട്ടിലെന്ന് ഞാൻ എല്ലാരോടും പറഞ്ഞു കൊടുക്കും..! നി ഇത്ര നേരം പഠിക്കാണ് പറഞ്ഞിട്ട് ഫോണും നോക്കുവായിരുന്നെന്നും ഞാൻ പറഞ്ഞു കൊടുക്കും..😈

 

 

അച്ചു : നി പോടാ…🤧

 

 

പുറത്ത് നിന്നും അച്ചു ഉറക്കെ വിളിച്ച് പറഞ്ഞിട്ട് വീട്ടിലേക്ക് നടന്നു..!

 

 

 

(വീട്ടിലെ അടുക്കള )

 

 

ബിന്ദു : എന്തൊക്കെ ആണല്ലേ ചേച്ചി നടക്കുന്നത്..? അല്ലെങ്കിലും ആരായിരിക്കും ഇതൊക്കെ ചെയ്യുന്നത്..?

 

 

ശോഭ : അതന്നെ ഞാനും കരുതിയത്..! ഈ മനുഷ്യന്മാര് തന്നെ മനുഷ്യന്മാരെ കൊല്ലാ വച്ചാ..!

 

 

ബിന്ദു : ഇത് ചെലപ്പോ നമ്മളന്ന് ടിവിയിൽ കണ്ട സിനിമയില്ലെ ചേച്ചി.. ആ പൊലീസുകാരെ കൊല്ലുന്നത്..!

 

 

ശോഭ : ആ…

 

 

ബിന്ദു : അതുപോലെ ആയിരിക്കും..!

 

 

ബിന്ദുവും ശോഭ ചേച്ചിയും അടുക്കളയിൽ ഇരുന്ന് ന്യൂസിൽ കണ്ട വാർത്തയുടെ കാര്യം പറയുവായിരുന്നു ..! അപ്പോഴാണ് ബുക്കും കെട്ടി പിടിച്ചു അച്ചു അങ്ങോട്ടേക്ക് വന്നത്..!

 

 

ബിന്ദു : ഇത്ര നേരത്തെ പഠിച്ച് കഴിഞ്ഞാ എൻ്റെ മോള്..?😊

 

 

അച്ചു : അമ്മാ..🤧

 

 

അച്ചു ബിന്ദുവിനെ നോക്കി ചിണുങ്ങി..!

Leave a Reply

Your email address will not be published. Required fields are marked *