ശോഭമ്മ : പ്രതേകിച്ച് വാങ്ങാൻ ഒന്നും ഇല്ലടാ..! എന്തേലും വാങ്ങണോന്ന് ബിന്ദുവിനോടൊന്നും ചോദിക്കായിരുന്നു..!
നീരജ് : ഓക്കേ…👍
നീരജ് ഗാർഡനിലൂടെ കോട്ടേഴ്സിലേക്ക് നടന്നു..!
പോകുന്നതിനിടെ കാറ്റത്ത് മറിഞ്ഞ് വീണ ചെറിയ പൂച്ചട്ടികൾ നേരെ വെച്ചു..! പുറത്തേക്ക് തള്ളി നിന്നതും ഒടിഞ്ഞതുമായി കൊമ്പുകൾ നേരെയാക്കി..! ശേഷം നീരജ് കോട്ടേഴ്സിലേക്ക് നടന്നു..
💫
ശോഭാൻ്റി : ഇത് കൊറെ നേരായല്ലോ ഈ ക്യാമറയും നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്..👀
ക്യാമറ ഓണാക്കി അതും നോക്കിയിരുന്ന ലീലയോടായി ആൻ്റി ചോദിച്ചു..!
ലീല : ഈ ബെൽറ്റ് ഇട്ടപ്പോ എന്തോ പോലെ ആൻ്റി..! നോക്കിയേ നെറ്റിയിലെ മുറിവും കണ്ട …🙂
ശോഭാൻ്റി : ഓ…അതൊരു ചെറിയ മുറിയല്ലേ..! അതൊക്കെ പെട്ടെന്ന് ഉണങ്ങും..!
ലീല : അതുണങ്ങിയാലും ആ പാട് അവിടെ തന്നെ കാണും..!
ശോഭാൻ്റി : അതൊന്നും അറിയുന്നത് പോലുമില്ല..! ഈ ആഴ്ച അല്ലെ ഹോസ്പിറ്റലിൽ പോണ്ടത്..?
ലീല : ചില മുറിവുകൾ അങ്ങനെ പെട്ടെന്നൊന്നും ഉണങ്ങില്ല ആൻ്റി..! അതെപ്പോഴും മനസിൽ തന്നെ ഉണ്ടാവും…😈
.
.
.
.
നീരജ് : ഇന്നെങ്ങാനും ഇഴഞ്ഞു എത്തൊ..!
ബാഗും തൂക്കി മെല്ലെ നടന്ന് വരുന്ന അച്ചുവിനെ നോക്കി കൊണ്ട് നീരജ് പറഞ്ഞു..!
നീരജ് : ഒന്ന് വേഗം വാടി കൊരങ്ങി…!
അച്ചു : ഏ …👻 കേറട്ടെ…
നീരജ് : ആ കേറ്.. കേറ്..