സാം തന്റെ വർണ്ണക്കൂട്ടുകളും ബ്രഷുകളും എടുത്ത് ആ ക്യാൻവാസിൽ മാന്ത്രികത തീർക്കാൻ തുടങ്ങി.
വർണ്ണങ്ങളിൽ അമല വീണ്ടും ജീവൻ വെക്കുകയായിരുന്നു.
അയാളുടെ ഓരോ ബ്രഷ് സ്ട്രോക്കുകളിലും പന്ത്രണ്ട് വർഷം മുൻപത്തെ ആ ഓർമ്മകളും മാത്യുവിനോടുള്ള പകയും, നതാഷയോടുള്ള പുതിയ സ്നേഹവും നിറഞ്ഞുനിന്നു.
ഒരേ സമയം അയാളുടെ കണ്ണുകൾ ഉറങ്ങിക്കിടക്കുന്ന നതാഷയുടെ ശരീരത്തിൽ അലഞ്ഞുനടന്നു.
അവളുടെ വെളുത്ത തോളുകൾ, ഉയർന്നു ഉരുണ്ട മാറിടങ്ങൾ,
ആ പാവാടക്ക് അകത്തെ തടിച്ച തുടകൾ..
അതെല്ലാം അയാൾ കണ്ണുകൊണ്ട് വർണ്ണങ്ങളാക്കി തന്റെ മനസ്സിൽ പകർത്തി.
അതേസമയം, അയാളുടെ കൈകൾ ആവേശത്തോടെ അമലയുടെ മുഖത്തെ കൂടുതൽ മനോഹരമാക്കിക്കൊണ്ടിരുന്നു.
നതാഷയുടെ ശരീരത്തിൽ നിന്നും ഉതിരുന്ന സൗന്ദര്യത്തെയും, അമലയുടെ മുഖത്തിലെ നിഷ്കളങ്കതയെയും അയാൾ ഒരുമിച്ച് തന്റെ ക്യാൻവാസിലേക്ക് പകർത്തി.
താൻ നതാഷയിലൂടെ അമലയെ സൃഷ്ടിക്കുകയാണോ എന്ന് സാം സംശയിച്ചു.
മാത്യുവിനോടുള്ള പ്രതികാരം പൂർത്തിയാകുമ്പോൾ, താൻ നതാഷയെ സ്നേഹിക്കുന്നുണ്ടോ അതോ അമലയോടുള്ള കടമ തീർക്കുകയാണോ എന്ന് അയാൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
അതേസമയം അങ്ങ് ദൂരെ പുറത്ത് ഹൈവേയിലൂടെ ചരക്കുലോറികൾ ചീറിപ്പായുന്ന ശബ്ദം മാത്രം.
എസിയുടെ തണുപ്പിലും മാത്യു വിയർത്തുകുളിച്ചു കിടക്കുകയായിരുന്നു.
പാതി മയക്കത്തിൽ ഏതോ ഒരു ശൂന്യതയിലൂടെ അയാൾ വീണ്ടും ആ പഴയ ഹോസ്പിറ്റൽ വരാന്തയിലേക്ക് നടന്നു.
മുന്നിൽ ഓപ്പറേഷൻ തിയേറ്ററിന്റെ ചുവന്ന വെളിച്ചം.
വായുവിൽ മരുന്നിന്റെയും രക്തത്തിന്റെയും ഗന്ധം.