ഈ സത്യം ഒക്കെ ഇനിയും നീ അറിഞ്ഞില്ല എങ്കിൽ നിന്നെ അവൻ ആയുഷ്ക്കാലം പറ്റിക്കും
അവൻ കരഞ്ഞു കരഞ്ഞു ആ സോഫയിൽ ഇരുന്നു ….
സ്വയം നെഞ്ചിൽ ഇടിച്ചു അവൾ കരയാൻ തുടങ്ങിയ സോനയെ ഹരി ആശ്വസിചിപ്പിച്ചു…..
ഏതു പെണ്ണിനേയും വാചകമടി കൊണ്ട് വളച്ചു എടുക്കുന്ന സോനയെ കോൺവിൻസ് ചെയ്യാൻ ഹരിക്കു വലിയ സമയം വേണ്ടി വന്നില്ല
ഈ സമയം അജു വര്ഷയെ കൊണ്ട് …. ആ തിരുവന്തപുരം, ട്രാഫിക്കിൽ … ആംബുലൻസിനേക്കാൾ വേഗത്തിൽ പോകുവാണ് … സോനയുടെ കാൾ വന്നത് എടുക്കാൻ സാധിക്കാതെ തുടരെ തുടരെ വിളിച്ചത് കൊണ്ട് അവൻ സ്വിച്ച് ഓഫ് ….
അജു വര്ഷയെ ആശുപത്രിയിൽ എത്തിച്ചു …..
ആൾറെഡി ഡെലിവറി തീയതി ആയി ഇരിക്കുന്ന വര്ഷയെ വേഗം ഒപ്പേറഷൻ തീയേറ്ററിൽ കയറ്റി …
അജു ആകെ ടെൻഷനിൽ ആണ് ….
വർഷവും കുഞ്ഞും സേഫ് ആണെന്ന് അറിയുന്ന വരെ അവൻ ഒന്ന് ഇരിക്കാൻ പോലും സാധിക്കാതെ ആ ഓപ്പറേഷൻ തീയേറ്ററിന്റെ വാതുക്കൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ….
സമയം മുന്നോട്ടു നീങ്ങി ….
Dr: അജു …. വർഷയുടെ ഡെലിവറി കഴിഞ്ഞു …. ആണ് കുഞ്ഞാണ് ….
അജുവിന് ജീവൻ നേരെ വീണു ….
ഇത്രയും നേരം തീയിൽ ചവിട്ടി ആണ് അജു നിന്നതു ….
അജു : വർഷകു കുഞ്ഞിനും കുഴപ്പം ഒന്നുമില്ലലോ അല്ലെ ?
DR: ഹേ ഇല്ല …. 2 പേരും സേഫ് ആണ് …..
അജു സമാധാനത്തോടെ ഒന്ന് ഇരുന്നു ….
സ്വിച്ച് ഓഫ് ചെയ്ത മൊബൈൽ അപ്പോളാ ആണ് അജു ഓൺ ആകുന്നത് ….
സോനയുടെ മിസ് കാൾ നോട്ടിഫിക്കേഷൻ കണ്ടു …. അജു തിരിച്ചു വിളിച്ചു ….
സമയം 11:15
ഒരു റിങ് ഫുൾ ചെയ്തു എങ്കിലും കാൾ എടുത്തില്ല …. താൻ സ്വിച്ച് ഓഫ് ചെയ്ത ദേഷ്യത്തിൽ ആണ് എന്ന് വിചാരിച്ചു അജു വീണ്ടും വിളിച്ചു ….