തേജാത്മികം 6 [Nishinoya]

Posted by

 

“… എന്താ മാഷേ വണ്ടിയെ നോക്കി പേടിപ്പിക്കാണോ…” ഒരു polo GT ഉറ്റു നോക്കിക്കൊണ്ട് ഇരുന്ന എന്റെ പിന്നിൽ നിന്നും ദേവു വിളിച്ചതാണ്.

 

“… ഏയ്യ് ഒന്നും ഇല്ലടി. ഇതിന്റെ പെയിന്റ് ഫൈഡ് ആയപോലെ. പണി എടുത്തവൻ ഉടായിപ്പ് കാണിച്ചെന്ന തോന്നുന്നേ…”

 

“… അമ്പോ വർക്ക്ഷോപ്പ് പണിക്കാരൻ ഉണർന്നല്ലോ…” കൈയിൽ ഉണ്ടായിരുന്ന പെപ്സി എനിക്ക് തന്നോണ്ട് അവൾ പറഞ്ഞു.

 

“… അല്ല ചേട്ട എനിക്ക് ഒരു സംശയം. ഇത്ര ഡീറ്റൈൽ ആയിട്ട് കാര്യങ്ങൾ അറിയാമെങ്കിൽ ചേട്ടനും ഈ പരിപാടി സ്വന്തമായി തുടങ്ങിക്കൂടെ…”

 

“… ഇത് തന്നെ അല്ലേടി എന്റെ പരിപാടി…” അവൾ പറഞ്ഞതിനെ ഞാൻ ചിരിച്ചു തള്ളി.

 

“… അതല്ല. ചേട്ടൻ ഇപ്പൊ ചെയ്യുന്നത് സാദാ വണ്ടികൾ തട്ടലും മുട്ടലുമായി വരുന്ന വർക്കും പിന്നെ ടെസ്റ്റ്‌ വണ്ടികളുടെ വർക്കും അല്ലെ. അതിനു പകരം ഇതുപോലെ മോഡിഫൈഡ് കാർ പെയിന്റിംങ്ങും ദേ ഇതുപോലെ ഡിസൈൻ വർക്ക്‌ ഒക്കെ ചെയ്തൂടെ…” അവിടെ ഒരു കാറിന്റെ ബൊണറ്റിന് ഉള്ളിൽ വരച്ചു വച്ചേക്കുന്ന വർക്ക്‌ ചൂണ്ടി അവൾ ചോദിച്ചു.

 

ദേവു പറയുമ്പോഴാണ് ഞാനും അങ്ങനെ ഒരു സാധ്യതയെ പറ്റി ചിന്തിക്കുന്നത്. അപ്പോഴേക്കും അവളുടെ കൂട്ടുകാർ വിളിച്ചപ്പോ ദേവു പോയി. ഞാൻ അവിടത്തെ വണ്ടികൾ എല്ലാം സൂക്ഷ്മമായി വീക്ഷിച്ചു. വീഡിയോസും ഫോട്ടോസും എടുത്ത ശേഷം കിച്ചു വന്നതും ഞാൻ അവനെയും കൂട്ടി അവിടെന്ന് ഇറങ്ങി. രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും എന്റെ ചിന്ത മുഴുവൻ ദേവു പറഞ്ഞ കാര്യങ്ങളിൽ ആയിരുന്നു. പിന്നെ രണ്ട് മൂന്നു ദിവസം അതേപറ്റി ഞാൻ റിസർച്ച് ചെയ്തു. എല്ലാ ദിവസത്തെയും പോലെ വർഷോപ്പിൽ ഉച്ചക്ക് ചോർ കഴിക്കാൻ ഇരിക്കവേ ഞാൻ ഈ കാര്യം അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *