എലിസബത്ത്:”അത്.. തോമസ് ചേട്ടന്റെ കൂടെ ഉള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചില്ല എങ്കിൽ ഇച്ചായന്‍ വഴി പിഴച്ച് പോകും എന്ന് എന്നോട് ഒരാൾ പറഞ്ഞു.”
മാത്യു:”പിന്നെ നല്ല പ്രായത്തിൽ വഴി പിഴച്ചില്ല, പിന്നെയല്ലേ ഈ പ്രായത്തിൽ. തോമസ് ഒരു പാവമാ. വെറുതെ നിന്നെ ആരോ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആരാണ് നിന്നോട് ഈ തോന്ന്യാസം എല്ലാം പറയുന്നത് എന്ന് നീ ഇത് വരെ പറഞ്ഞില്ല.”
എലിസബത്ത്:”അത് പിന്നെ… ” അവൾ പറയാന്‍ മടിച്ച് നിന്നു.
മാത്യു:”സത്യം പറയടീ, ആരാ നിന്നോട് ഇങ്ങനെ എല്ലാം പറഞ്ഞത്?”
എലിസബത്ത്:”അത്… വൈഗ ചേച്ചി.”
മാത്യു:(ചിരിച്ച് കൊണ്ട്)”എനിക്ക് തോന്നി. എടി അവർ തമ്മില്‍ ഉള്ള അടിയുടെ ദേഷ്യത്തില്‍ അണ് നിന്നോട് വന്ന് കണ്ട അവരാദിത്തരം എല്ലാം അവൾ പറയുന്നത്. എതായാലും നീ അവളോട് അധികം കൂട്ട് കൂടണ്ട.”
എലിസബത്ത്:”അതെന്താ ഇച്ചായാ?”
മാത്യു:”അവൾ ആള് അത്ര ശരിയല്ല എന്നാണ് ഞാൻ കേട്ടത്. സെക്യൂരിറ്റി എല്ലാം എന്തൊക്കെയോ കണ്ടിട്ടുണ്ട് അത്രേ. എനിക്ക് തോന്നുന്നത്, എന്നെയും നിന്നെയും തമ്മില്‍ പറഞ്ഞ് തെറ്റിച്ച് നിന്നെയും അവളുടെ കൂടെ കൂട്ടി പിഴപ്പിക്കാനായിരിക്കും അവൾ ശ്രമിക്കുന്നത്.”
അന്തം വിട്ട് മാത്യുവിനെ നോക്കി നില്‍ക്കുന്ന എലിസബത്തിനെ കണ്ട് സത്യത്തിൽ ചിരിയാണ് വന്നത് മാത്യുവിന്.
മാത്യു:”അത് കൊണ്ട് ഇനി ആ പിഴച്ചവളെ ഈ വീട്ടില്‍ പോലും കയറ്റാൻ പാടില്ല. കേട്ടല്ലോ.”
ഞെട്ടി നില്‍ക്കുന്ന എലിസബത്ത് തല ആട്ടുക മാത്രം ചെയ്തു. ഉള്ളില്‍ ചിരിച്ച് കൊണ്ട് മാത്യു വീണ്ടും ശ്രദ്ധ ടിവിയിലേക്ക് തിരിച്ചു. അല്പ നേരം കൂടെ അവിടെ അനങ്ങാതെ നിന്നിട്ട് എലിസബത്ത് തിരിച്ച് ഉള്ളിലേക്ക് പോയി, ഉള്ളില്‍ വൈഗയെ വെറുത്തു കൊണ്ട്.