മാത്യു:”അതേ ഞാൻ ഇന്ന് വരാൻ നന്നായിട്ട് വൈകും, നീ വാതിൽ പൂട്ടി കിടന്നോ, ഞാൻ താക്കോൽ ഇട്ട് തുറന്നോളാം.”
എലിസബത്ത്:”അല്ല ഇച്ചായ, അപ്പോൾ അത്താഴം?”
മാത്യു:”അതൊന്നും വേണ്ട, വേണമെങ്കിൽ ഞാൻ ഫ്രിഡ്ജില്‍ നിന്ന് എടുത്ത് ചൂടാക്കി കഴിച്ചോളാം”
എലിസബത്ത് അല്പം ശങ്കയോടെ മാത്യുവിനെ നോക്കി. അവളുടെ ഉള്ളില്‍ വൈക ചേച്ചി(തോമസിന്റെ ഭാര്യ) പറഞ്ഞ കാര്യങ്ങൾ തെളിഞ്ഞ് വന്നു. ‘ഭർത്താക്കൻമാരെ ശ്രദ്ധിച്ചില്ലെങ്കിൾ അവർ എപ്പോൾ വഴി പിഴച്ചു പോകും എന്ന് പറയാൻ പറ്റില്ല. എന്റെ അനുഭവത്തില്‍ നിന്ന് പറയുവാ. മാത്യുവിന് എന്റെ ഭർത്താവിന്റെ കൂടെയുള്ള കൂട്ടുകെട്ട് നിര്‍ത്തിക്കാൻ നിനക്ക് കഴിഞ്ഞാല്‍ നിനക്ക് കൊള്ളാം. എന്റെ ജീവിതം എന്തായാലും നായ നക്കി, നിനക്ക് എന്റെ അവസ്ഥ വരാതെ ഇരിക്കാൻ ആണ് ഞാൻ പറഞ്ഞത്.’
എലിസബത്ത്:(അല്പം പേടിയോടെ)”ഇച്ചായാ, തോമസ് ചേട്ടന്റെ കൂടെ ആണോ പോകുന്നത്?”
മാത്യു:”അതേ. അതിന് എന്താ കുഴപ്പം?”
എലിസബത്ത്:”അത്…. അത്… തോമസ് ചേട്ടൻ അത്ര നല്ലതല്ല എന്ന് ഞാൻ കേട്ടു. ആ കൂട്ടുകെട്ട് നമുക്ക് വേണോ?”
മാത്യുവിന് നല്ല കലി വന്നു.
മാത്യു:”ആദ്യം നിന്റെ മോന്‍ എന്നെ കുറെ ഉപദേശിക്കാൻ വന്നു. ഇപ്പോൾ ദേ നീയും. നിനക്ക് ഒക്കെ ഇതെന്തിന്റെ കേടാണ്. ഞാൻ ആരുടെ കൂടെ നടക്കണം, ആരുടെ കൂടെ കൂട്ട് കൂടണം എന്ന് എല്ലാം തീരുമാനിക്കുന്നത് ഞാനാ, നിന്റെ അഭിപ്രായം ഞാൻ ചോദിച്ചില്ല. അല്ല, ആരാ നിന്നോട് ഇപ്പൊ ഇങ്ങനെ എല്ലാം പറഞ്ഞത്?”
എലിസബത്തിന്റെ കണ്ണ് എല്ലാം അല്പം നനയാൻ തുടങ്ങി.