പ്രിയമാനവളെ [Sandep]

Posted by

ഞാനും അവളും ഒരുമിച്ചാണ് സ്കൂളിൽ പൊയ്‌കൊണ്ടിരുന്നത്. പോകുന്ന വഴിയിൽ അവളുടെ ഇടുക്കിയിലെ കാര്യങ്ങളും, കണ്ട സിനിമ കഥകളും എന്ന് വേണ്ട എല്ലാം എന്നോട് പറയും. ഞാൻ ഇതെല്ലാം കേട്ടു തലയാട്ടുക മാത്രം ചെയ്യും.അത്യാവശ്യത്തിന് മാത്രം സംസാരിക്കും.

അതു ജാഡ ഒന്നും ഇടുന്നതല്ല. ഞാൻ അടുത്ത് സംസാരിച്ചിട്ടുള്ളത് എന്റെ അമ്മയും ചേച്ചിയുമാണ്. അവർ എന്നോട് കാണിച്ചു കൊണ്ടിരിക്കുന്ന സ്വഭാവം മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുള്ളതിനാൽ, മറ്റു സ്ത്രീകളും അങ്ങനെ ആയിരിക്കും എന്ന ഒരു ചിന്ത എന്റെ മനസ്സിൽ ഉണ്ടാരുന്നു. സാധാരണ എന്റെ കൂട്ടുകാരോടൊപ്പം കൂടുമ്പോൾ ഏറ്റവും സംസാരിക്കുന്നതു ഞാനാണ്.
എന്നാൽ പ്രിയ ആകട്ടെ തിരിച്ചും. എന്നോട് സംസാരിക്കുന്നപോലെ സ്കൂളിൽ അവൾ വേറെ ആരോടും അങ്ങനെ സംസാരിക്കാറില്ല.

അങ്ങനെ ദിവസങ്ങൾ കടന്ന് പൊയ്‌കൊണ്ടിരുന്നു. ഒരു ദിവസം വിദ്യാമ്മ എന്നോട് പറഞ്ഞു, പ്രിയക്ക് നല്ല പനിയാണ്. അതു കൊണ്ടു ഇന്ന് വരില്ല. ഈ ലീവ് ലെറ്റർ ഒന്ന് ക്ലാസ്സ് ടീച്ചറിന്റെ കയ്യിൽ കൊടുക്കണേ എന്ന്.ഞാൻ അത് മേടിച്ചു ബാഗിൽ വെച്ചു.

അന്ന് സ്കൂളിലേക്ക് ഇറങ്ങിയപ്പോൾ മുതൽ ആകെ ഒരു മൂഡ് ഓഫ്. എല്ലാ ദിവസവും ഞങ്ങൾ ഒരുമിച്ചു, അവളുടെ സംസാരവും കേട്ട് പോയിട്ട്, ഇന്ന് ആകെ ഒരു ഒറ്റപ്പെടൽ പോലെ. നടന്നിട്ടും നടന്നിട്ടും സ്കൂൾ എത്തുന്നില്ല. സ്കൂളിൽ കയറിയിട്ടും, എന്റെ മനസിൽ പ്രിയയുടെ മുഖം മാത്രമാണ് വരുന്നത്.
ഞാൻ പ്രിയയേ എന്നെകാളേറെ ഞാൻ സ്നേഹിക്കുന്നുവെന്ന്  എന്ന സത്യം അന്നെനിക്ക് മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *