പ്രിയമാനവളെ [Sandep]

Posted by

 ഞങ്ങൾ ഇപ്പോൾ താമസിച്ചുകൊണ്ടിരിക്കുന്ന ആ വീട് വിൽക്കാനാണ് എന്നിങ്ങനെ അറിഞ്ഞു അങ്ങനെയാണെങ്കിൽ ഞങ്ങൾ ചിലപ്പോൾ ആ വീട് മേടിക്കും.
ഇപ്പോൾ ഇവിടെ വന്നിട്ട് ആറുമാസമായി കഴിഞ്ഞ ദിവസം ജോലി സ്ഥിരം ആയിട്ടുണ്ട്. പ്രൊബേഷൻ പീരിഡ് കഴിഞ്ഞു.
ഇപ്പോ അച്ഛനും അമ്മയ്ക്കും പ്രായമായി വരികയാണ്. ഒരു വീടും കൂടി ആകുന്ന സ്ഥിതിക്ക് അവർ എന്റെ കല്യാണം  ആലോചിക്കുകയാണ്.ഇതൊക്കെ ഒന്ന് തീരുമാനിക്കാനായി എത്രയും പെട്ടെന്ന് നാട്ടിലേക്ക് ചെല്ലണമെന്ന് പറഞ്ഞു.
ഞാൻ വന്നിട്ട് ഇത്രയും നാളായിട്ടും നാട്ടിൽ ഒന്നും പോയില്ല. കാരണം പ്രൊബേഷൻ സമയത്ത് നമുക്ക് ലീവ് എടുക്കാൻ പറ്റില്ലല്ലോ.
അതുകൊണ്ട് അടുത്തമാസം ഞാൻ ഒന്ന് നാട്ടിൽ പോവുകയാണ്. തിരിച്ചു വരുന്ന സമയത്ത് എനിക്ക് ഒരു ലേഡീസ് ഹോസ്റ്റലിൽ ഒരു താമസം ശരിയാക്കിത്തരാൻ ട്രീസക്ക് സാധിക്കുമോ?
അതെന്തു പറ്റി പ്രിയ?അവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?അതോ ശ്രീയുമായി എന്തെങ്കിലും പ്രശ്നമുണ്ടോ?
അതുകൊണ്ടല്ല ട്രീസാ , എനിക്ക് അവിടെ പൂർണ്ണ സ്വാതന്ത്ര്യമാണ്.
എന്നിരുന്നാലും ഞാൻ അവിടെ നിങ്ങളുടെ ഇടയിൽ നിൽക്കുന്നത് ഒരു ശരിയായ കാര്യമല്ല എന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഞാൻ വന്ന ദിവസം തന്നെ ശ്രീ എന്നോട് പറഞ്ഞിരുന്നു നിങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടമുള്ള ഫുഡ് ആണ് പ്രധാനമായിട്ടും അവിടെ പാചകം ചെയ്യുന്നത്.
അങ്ങനെ പല കാര്യങ്ങളും ഇപ്പോൾ ഞാൻ ഉള്ളത് കാരണം നിങ്ങൾക്ക് ഒരു സ്വാതന്ത്ര്യ  കുറവ് ഞാൻ മനസ്സിലാക്കുന്നു . നിങ്ങൾ എന്നോട് പറയുന്നില്ല എന്നെ ഉള്ളൂ.അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.
അതുപോലെ വന്ന ദിവസം മുതൽ എനിക്ക് വേണ്ടി ഒരുപാട് പൈസ ചെലവഴിച്ചിട്ടുണ്ട്.ഞാൻ അതിന്റെ ഒന്നും കണക്ക് വെച്ചിട്ടില്ല.
എന്നാലും ഈ പൈസ മേടിക്കണം എന്നു പറഞ്ഞുകൊണ്ട് പ്രിയയുടെ കയ്യിൽ കുറച്ച് പണം ഏൽപ്പിക്കുവാൻ തുടങ്ങി. എന്നാൽ ട്രീസ അത് മേടിച്ചില്ല.
പകരം ഉറക്കെ ചിരിച്ചുകൊണ്ട് പ്രിയയോട് പറഞ്ഞു . പ്രിയ എന്തൊക്കെയോ തെറ്റിദ്ധരിച്ചിരിക്കുകയാണ്.
പ്രിയ ഇപ്പോൾ പറഞ്ഞല്ലോ എന്റെയും ശ്രീയുടെയും ഇഷ്ടങ്ങൾ എന്ന്.എനിക്ക് തോന്നുന്നത് ഞങ്ങൾ തമ്മിലുള്ള ബന്ധം പ്രിയക്ക് ശരിയായിട്ട് മനസ്സിലായിട്ടില്ല. അതുകൊണ്ടാണ് പ്രീയയുടെ മനസ്സിൽ ചെറിയൊരു തെറ്റിദ്ധാരണ വന്നത് എന്ന് എനിക്ക് തോന്നുന്നു.ഞാൻ തന്നെയാണ് ആദ്യത്തെ ദിവസം പരിചയപ്പെട്ടപ്പോൾ ആ ബന്ധം പറയേണ്ട എന്ന് പറഞ്ഞത്.ചുമ്മാതെ ഒരു കൗതുകത്തിനു. അല്ലാതെ വേറെ ഉദ്ദേശം കൊണ്ടല്ല.
ഞാൻ ശ്രീയുടെ അപ്പച്ചിയുടെ അതായത് അവന്റെ അച്ഛന്റെ പെങ്ങളുടെ മകളാണ്. എന്റെ അമ്മ ഒരു ക്രിസ്ത്യാനിയെ കല്യാണം കഴിച്ചതിനാൽ ശ്രീയുടെ വീട്ടുകാർ ഞങ്ങളോട് ഇപ്പോൾ മിണ്ടാറില്ല. ഒരിക്കൽ ഇങ്ങനെ മാളിൽ വച്ച് ഞാനും ഇവനും തമ്മിൽ കണ്ടുമുട്ടി. അവന് എന്നെ മനസ്സിലായില്ല.എന്നാൽ എനിക്ക് അവനെ മനസ്സിലായി. കാരണം അവന്റെ ഫേസ്ബുക്ക് പേജിലെ ഫോട്ടോസ് ഒക്കെ ഞാൻ കണ്ടിട്ടുണ്ടായിരുന്നു .എന്റെ അമ്മയ്ക്ക് വലിയ കാര്യമാണ് ശ്രീയെ.
സ്നേഹമുള്ള പയ്യനാണ് എന്ന് എപ്പോഴും പറയും.  ഇതൊക്കെ ഉള്ളതുകൊണ്ട് ആവാം ഞാൻ അവനോട് അങ്ങോട്ട് ചെന്ന് പരിചയപ്പെട്ടു.അവൻ ആദ്യം ഒന്നും എന്നോട് അത്ര അടുപ്പം കാണിച്ചില്ല. പക്ഷേ പിന്നീട് മനസ്സിലായി ഞാനും അവനും ഒരേ വൈബ് ആണ് എന്നു. അതു കൊണ്ടു തന്നെ ഇപ്പോൾ ഞങ്ങൾ സഹോദരങ്ങൾ എന്നതിനേക്കാൾ ഉപരി ഞങ്ങൾ ആത്മാർത്ഥ സുഹൃത്തുക്കൾ ആണ്.
അവൻ ആകെ മനസ്സ് തുറന്നിട്ടുള്ളത് എന്നോട് മാത്രമാണ്. അവന്റെ ചെറുപ്പകാലത്ത് അവന്റെ മാതാപിതാക്കളും, സഹോദരങ്ങളും  അവനോട് പെരുമാറിയതും, അവന്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒക്കെ അവൻ എന്നോട് പറഞ്ഞിട്ടുണ്ട്. അതുപോലെതന്നെ എന്നോട് പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് പ്രിയയോടുള്ള ഇഷ്ടവും.
ഇത് കേട്ട ഉടനെ പ്രിയ ചെറുതായിട്ട് ഞെട്ടി.
ട്രീസ തുടർന്നു:  ഞെട്ടണ്ട!! ചേച്ചിയെ കണ്ട കാലം മുതൽ അവന്റെ മനസ്സിൽ ചേച്ചിയുണ്ട്.എന്നാൽ പോലും അവൻ ഇത് ആരോടും പറഞ്ഞിട്ടില്ല. ഒന്നാമത് വേറെ ഒരാളോട് പറഞ്ഞു വീട്ടിൽ അറിഞ്ഞു പോയാൽ കിട്ടുന്ന ശിക്ഷ.
രണ്ടാമത്, അവനോട് അന്നൊക്കെ സ്നേഹത്തോടെ പെരുമാറിയിട്ടുള്ളത് പ്രിയയുടെ അമ്മ വിദ്യാമ്മയാണ്. അപ്പോൾ ആ അമ്മയോടും കാണിക്കുന്ന ഒരു വഞ്ചന പോലെ ശ്രീക്ക് തോന്നി. അതുകൊണ്ടാണ് ചേച്ചിയോടുള്ള ഇഷ്ടം അവൻ ഇന്നും മനസ്സിൽ ഒളിപ്പിച്ചു വെക്കുന്നത്.
പിന്നെ നീ ഇപ്പോൾ എനിക്ക് തരാൻ വെച്ചിരുന്ന ഈ കാശ് ശരിക്കും കൊടുക്കേണ്ടത് ശ്രീക്കാണ്.ചേച്ചി അറിയാതെ അവനാണ് എനിക്ക് കാശ്  തരുന്നത് അവന്റെ പ്രണയിനിക്ക് സാധനങ്ങൾ മേടിക്കുവാൻ.
അതുപോലെ തന്നെ ചേച്ചി പറഞ്ഞില്ലേ ആഹാരം ഞങ്ങൾക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കുന്നുവെന്ന്. ചേച്ചി ഒന്ന് ആലോചിച്ചു നോക്കൂ, ചേച്ചിക്ക് ഇഷ്ടമുള്ള ആഹാരങ്ങൾ മാത്രമാണ് ചേച്ചി വന്നതിൽ പിന്നെ അവിടെ ഉണ്ടാക്കിയിട്ടുള്ളത്.എപ്പോഴും ബീഫ് കഴിക്കുന്ന ശ്രീ, ചേച്ചി വന്നതിനു ശേഷം ബീഫ് മേടിച്ചിട്ടേയില്ല. കാരണം ബീഫ് ചേച്ചിക്ക് ഇഷ്ടമല്ല എന്ന് അവൻ അറിയാം.
ഇതൊക്കെ കേൾക്കുമ്പോൾ പ്രിയയുടെ കണ്ണുകൾ നിറയുന്നത് ട്രീസ കണ്ടുവെങ്കിലും അവൾ അത് കാണാത്തതുപോലെ നടിച്ചു.
അങ്ങനെ ഞങ്ങൾ കാപ്പി കുടിച്ചു പിരിയാൻ നേരം പ്രിയ ട്രീസയോട്  പറഞ്ഞു നമ്മൾ ഇവിടെ സംസാരിച്ചതൊന്നും ശ്രീയെ അറിയിക്കേണ്ട.
ശരിയെന്ന അർത്ഥത്തിൽ തലയാട്ടി.
ഞാൻ വിളിച്ച് എന്താണ് സംസാരിച്ചത് പ്രിയയുമായി എന്ന് ചോദിച്ചപ്പോൾ അവൾ നാട്ടിൽ പോകുവാണ് എന്ന് മാത്രം പറഞ്ഞു.
അന്നും പതിവുപോലെ പ്രിയ ഉറങ്ങിക്കഴിഞ്ഞപ്പോൾ റൂമിലേക്ക് ചെന്ന് പതുക്കെ ഒരു ഉമ്മ കൊടുക്കാനായി ശ്രമിച്ചപ്പോഴേക്കും പെട്ടെന്ന് ലൈറ്റ് ഓൺ ആയി. ഞാൻ നോക്കുമ്പോൾ പ്രിയ എന്റെ മുഖത്തേക്ക് തുറിച്ച് നോക്കിക്കൊണ്ടിരിക്കുകയാണ്. കള്ളത്തരം പിടിച്ച ഞെട്ടലിൽ ഞാൻ അങ്ങനെ നിന്നുപോയി . പ്രിയ എന്നോട് ചോദിച്ചു ”എന്താണ് ശ്രീ ? എന്തിനാ നീ ഇപ്പോൾ മുറിയിൽ വന്നത്? അപ്പോൾ ഇതാണല്ലേ നിന്റെ മനസ്സിൽ ഇരിപ്പ് ? ഇതിനാണല്ലേ നീ എന്നെ ഇവിടെ ഫ്ലാറ്റിൽ കൊണ്ട് നിർത്തിയത്?പ്രിയയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഞാൻ പതറി.
എനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു ഇത്രയും നാൾ മനസ്സിൽ ഒരു കളങ്കവും  ഇല്ലാതെ ആത്മാർത്ഥമായി തന്നെ സ്നേഹിച്ച എന്റെ  പെണ്ണ് തെറ്റിദ്ധരിച്ചപ്പോൾ സത്യത്തിൽ ഞാൻ ആകെ തളർന്നു പോയി. എന്റെ തൊണ്ടയൊക്കെ വരണ്ടു. എന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞു തുടങ്ങി. ഇനിയും ഞാൻ അവിടെ നിന്ന് കഴിഞ്ഞാൽ കരയും വന്ന് എനിക്ക് മനസ്സിലായതിനാൽ ഞാൻ പതുക്കെ എന്റെ മുറിയിലേക്ക് പോയി കട്ടിലിൽ കിടന്നു. എന്ത് ചെയ്യണമെന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.
ഒരുപാട് ചിന്തകൾ എന്റെ മനസ്സിലേക്ക് ഓടിക്കയറി വന്നു.  ഒന്ന് കരഞ്ഞു കഴിഞ്ഞപ്പോൾ ഒരു സ്വല്പം ആശ്വാസം തോന്നിയെങ്കിലും ഇനിയും എങ്ങനെ ഞാൻ പ്രിയേ അഭിമുഖീകരിക്കും എന്ന ചോദ്യം എന്നെ വല്ലാതെ അലട്ടി.
കുറച്ചുകഴിഞ്ഞപ്പോൾ പ്രിയ എന്റെ മുറിയിലേക്ക് നടന്നുവരുന്നതു പോലെ തോന്നി. തോന്നലായിരിക്കാം എന്ന് വിചാരിച്ച് കിടന്നപ്പോൾ ആരോ എന്റെ പുറകിൽ വന്ന് കിടക്കുന്നു എന്നിട്ട് ഒരു കൈ വന്ന് എന്നെ കെട്ടിപിടിക്കുന്നു.
പ്രിയയാണ് എന്ന് എനിക്ക് മനസ്സിലായി എന്നാൽ ഒരു വലിയ ബഹളം പ്രതീക്ഷിച്ച ഞാൻ അവൾ ഇങ്ങനെ ചെയ്തപ്പോൾ സത്യത്തിൽ ഞാൻ അത്ഭുതപ്പെട്ടുപോയി.
അല്പനേരം അങ്ങനെ കെട്ടിപ്പിടിച്ചു കിടന്നതിനു ശേഷം അവൾ എന്നെ വിളിച്ചു “ശ്രീ, ശ്രീ ഇങ്ങോട്ടൊന്നു തിരിഞ്ഞ് കിടക്കു. എന്നാൽ ഞാൻ തിരിയാൻ കൂട്ടാക്കിയില്ല. എന്നാൽ എവിടുന്നോ കിട്ടിയ ഒരു ധൈര്യത്തിൽ എന്റെ ദേഹത്ത് കിടക്കുന്ന കൈ  ഞാൻ മുറുകെ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു “സത്യമായിട്ടും ഞാൻ ഒരു ദുരുദ്ദേശത്തിലും അല്ല പ്രിയ അങ്ങോട്ട് വന്നത്.അപ്പോഴേക്കും ഞാൻ കരഞ്ഞു തുടങ്ങിയിരുന്നു.
എന്റെ ശ്രീ, നീ ഇതുവരെയായിട്ടും എന്നെ മനസ്സിലാക്കിയില്ല എന്നൊരു സങ്കടം മാത്രമേ എനിക്ക് ഉള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *