എന്നാലും കഠിനമായ ശിക്ഷകൾക്കോ, എന്റെ സ്വഭാവത്തിനോ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.
എന്ന് വെച്ച് എനിക്ക് വിഷമം ഇല്ല എന്നല്ല കേട്ടോ. എനിക്ക് ഉള്ളിന്റെ ഉള്ളിൽ നല്ല സങ്കടം ഉണ്ട്. പക്ഷേ എനിക്ക് എന്റെ സങ്കടങ്ങൾ മറ്റുള്ളവരെ അറിയിക്കുന്നതിൽ യാതൊരു താല്പര്യവുമില്ല.
എന്നാൽ എന്റെ കൂട്ടുകാർ പറയുന്നത് എനിക്ക് ഭയങ്കര ധൈര്യമാണ് എന്നാണ്. കൂട്ടുകാരുടെ കൂടെ എല്ലാ പരുപാടിക്കും കട്ട സപ്പോർട്ട് ആയി നിൽക്കുമെങ്കിലും, എന്റെ വീട്ടിലെ എന്റെ ദയനീയ അവസ്ഥ, സത്യത്തിൽ എന്റെ മനസ് വിഷമിപ്പിച്ചിരുന്നു. ജീവിതം ശെരിക്കും മടുത്ത ഒരവസ്ഥ.
സത്യത്തിൽ ഞാൻ മാനസികമായി അത്ര കരുത്തുള്ളവനല്ല. നിസാര കാര്യങ്ങൾക്ക് പെട്ടെന്ന് ദേഷ്യം വരുകയും, സങ്കടം വരുമ്പോൾ പെട്ടെന്ന് കരയുകയും ചെയ്യുന്ന ഒരാളാണ്.
എന്നാൽ എന്റെ ഈ സ്വഭാവം ആർക്കും അറിയില്ല.
ഞങ്ങളുടെ വീടിന് പുറകിലായി ഒരു വഴിയുണ്ട്.പുറകിലത്തെ വീട്ടിലേക്കു പോകുവാനുള്ള ഒരു ഇട വഴിയാണ് അതു. ആ വീട്ടിൽ ആരും താമസമില്ല.പ്രധാന വഴി മുൻപിൽ കൂടിയുണ്ട്.
വഴിയുടെ അരികിലായി കുറെ പാറ കല്ലുകൾ കൂട്ടിയിട്ടിട്ടുണ്ട്. അവിടേക്ക് അങ്ങനെ ആരും വരാറില്ല. എനിക്ക് സങ്കടങ്ങൾ സഹിക്കാൻ വയ്യാതെ വരുമ്പോൾ ഞാൻ അവിടെ പോയി കുറെ നേരം ഇരിക്കും. അവിടിരുന്നു ഒന്ന് പൊട്ടി കരയുമ്പോൾ എന്റെ മനസിന് കുറിച്ചൊരു ആശ്വാസം ലഭിക്കും.
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പുറകിലത്തെ വീട്ടിൽ താമസക്കാർ വന്നത്.
പ്രസാദേട്ടനും,വിദ്യാ ആന്റിയും അവരുടെ മകൾ പ്രിയയും.
ഇവർ ഇടുക്കിക്കാരാണ്. പ്രസാദേട്ടന് അവിടെയുള്ള ഒരു തുണി കടയിൽ അക്കൗണ്ടന്റ് ആണ്. വിദ്യാമ്മക്ക് ജോലി ഒന്നുമില്ല. പ്രിയയേ അവർ എന്റെ ക്ലാസ്സിൽ തന്നാണ് ചേർത്തത്.