പ്രിയമാനവളെ [Sandep]

Posted by

എന്റെ അച്ഛൻ ഡോക്ടറാണ്. അമ്മ KSEB യിൽ എഞ്ചിനീയറും. എനിക്ക് ഒരു ചേട്ടനും ചേച്ചിയുമാണ് ഉള്ളത്. ചേട്ടനുമായി 12 വർഷവും ചേച്ചിയുമായി 9 വർഷവും പ്രായ വ്യത്യാസമുണ്ട്
അവർ രണ്ട് പേരും പഠിപ്പിസ്റ്റുകളാണ്.
എന്നാൽ ഞാൻ അങ്ങനെ അല്ല. നാട്ടിലെ പിള്ളേരുടെ കൂട്ടത്തോടൊപ്പം ക്രിക്കറ്റ് കളിയും, മാങ്ങാ ഏറിയലും ഒക്കെയാണ് എന്റെ ഹോബി.
അവധി ദിവസം രാവിലെ വീട്ടിൽ നിന്നു ഇറങ്ങിയാൽ, പിന്നെ തിരിച്ചു വീട്ടിൽ കേറുന്നത് നേരം വൈകി ആയിരിക്കും.

എന്റെ ഈ സ്വഭാവം കാരണമാണോ, അതല്ല ഇവരുടെ ജീവിതത്തിൽ ഞാൻ അപ്രതീക്ഷിതമായി കടന്ന് വന്നത് കൊണ്ടാണോ എന്നറിയില്ല വീട്ടിൽ എല്ലാവർക്കും എന്നെ കാണുന്നതേ കലിപ്പാണ്.

പരീക്ഷ ഫലം വരുമ്പോൾ ചേട്ടനും ചേച്ചിക്കും നല്ല മാർക്ക് ആയിരിക്കും. എന്നാൽ ഞാൻ കഷ്ടിച്ചു പാസ്സ് ആയാൽ ഭാഗ്യം.

അച്ഛൻ പേര് കേട്ട ഡോക്ടർ ആയതു കൊണ്ടു തന്നെ,മിക്കവാറും ജോലി തിരക്കിലായിരിക്കും. അതിനാൽ അമ്മയാണ് വീട്ടിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

മാർക്ക്‌ കിട്ടുന്ന ദിവസം ചേട്ടനും ചേച്ചിക്കും എന്റെ മാർക്ക്‌ അറിയാനാണ് താല്പര്യം.
മാർക്ക് കുറഞ്ഞാൽ അമ്മയുടെ കയ്യിൽ നിന്ന് നല്ല അടി കിട്ടുമെന്ന് ഉറപ്പാണ്.അതിന്റെ കൂടെ ഇവരുടെ മൂപ്പിക്കൽ കൂടിയാകുമ്പോൾ അമ്മ എന്നെ നല്ലതു പോലെ അടിക്കും.

ഇത്രയും മിടുക്കരുടെ കൂട്ടത്തിൽ എന്നെ പോലെ ഒരു പേട്ട് തേങ്ങ എങ്ങനുണ്ടായി എന്ന് അവർ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമാണ്.

ശരിക്കും  അവർക്ക് ഞാൻ ഒരു പരിഹാസ  കഥാപാത്രമായി മാറി കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *