നവ്യാപുരാണം [പ്രിയപ്പെട്ട പ്രിയ]

Posted by

അവരുടെ കുടുംബങ്ങൽ തമ്മില്‍ പറഞ്ഞ്‌ ഉറപ്പിച്ച കല്യാണം ആണെങ്കിലും, അവളെ പോലെ ഒരു സുന്ദരി തന്റെ ഭാര്യ ആയി എന്ന് രാഹുലിന് ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത ഒരു സത്യം ആയിരുന്നു. കോളേജില്‍ തന്നെ കളിയാക്കിയവരുടെ മുമ്പിൽ കൂടെ അവളെയും ചേർത്ത് പിടിച്ച് നടക്കുന്നത് ആണ്‌ അവന്റെ ഏറ്റവും വല്യ സ്വപ്നം ഇപ്പോൾ.

അവരുടെ ആ നിശബ്ദ പ്രണയ മുഹൂര്‍ത്തത്തിന് ഭംഗം ആയി സൌഹാർദ്ദപരമായ ഒരു മുട്ടൽ അവർ കേട്ടു.

രാഹുൽ പതിയെ നടന്ന് വാതിൽ തുറന്നപ്പോൾ പുറത്ത്‌ രണ്ട് പേർ നിൽക്കുന്നത് കണ്ടു. ആദ്യത്തേത് വിടര്‍ന്ന നെഞ്ചും, അല്പം നരച്ച മുടിയും കട്ടിയുള്ള താടിയും അല്പം കുട വയറും ഉള്ള ഒരു മനുഷ്യന്‍ നല്ല ഒരു പുഞ്ചിരിയും ആയി നില്‍ക്കുന്നുണ്ടായിരുന്നു. മറ്റേത് അല്പം മെലിഞ്ഞ, പക്ഷെ തീക്ഷ്ണം ആയ കണ്ണുകളോടെ പുഞ്ചിരിയോടെ നിന്ന അയാളുടെ കൈകൾ നിക്കറിന്റെ പോക്കറ്റുകളിൽ കെട്ടിയിരുന്നു.

“welcome to the building doctor!” മെലിഞ്ഞ മനുഷ്യന്‍ സൗഹാര്‍ദ്ദപരമായി പറഞ്ഞു. അയാളുടെ ശബ്ദം ഊഷ്മളവും ആത്മവിശ്വാസവുമുള്ള ഒരു മുഴക്കമായിരുന്നു. “ഞാൻ തോമസ്, ഇതാണ് എന്റെ സുഹൃത്ത്, മാത്യു.

ഞങ്ങൾ നേരെ താഴത്തെ നിലയില്‍ ആണ്‌. പ്രസിഡന്റ് പറഞ്ഞിരുന്നു വരുന്നത് ഒരു ഡോക്ടറും കുടുംബവും ആണെന്ന്. നിങ്ങൾ അകത്തേക്ക് പോകുന്നത് കണ്ടു, എന്നാൽ വന്ന് ഒരു സ്വാഗതം നൽകുമെന്ന് കരുതി “.

“wow, thank you very much sir”, രാഹുൽ അല്പം വശത്തേക്ക മാറി അവരെ സ്നേഹ പൂര്‍വ്വം ഉള്ളിലേക്ക് ക്ഷണിച്ചു. “അകത്തേക്ക് കയറി വരൂ. ഞാൻ രാഹുൽ, ഇതാണ് എന്റെ ഭാര്യ നവ്യ “.

Leave a Reply

Your email address will not be published. Required fields are marked *