“നിന്റെ കളി, തോമസ്”, മാത്യൂ ശബ്ദം താഴ്ത്തി പറഞ്ഞു. അവൻ കാർഡുകൾ നോക്കുകപോലും ചെയ്തില്ല. പുറത്ത് നിന്നുള്ള ലൈറ്റ് നവ്യയുടെ മുടിയിൽ സ്വർണ്ണ ഹൈലൈറ്റുകൾ സൃഷ്ടിക്കുന്ന മാസ്മരികത ആസ്വദിച്ചു ഇരിക്കുക ആയിരുന്നു.
ഒടുവിൽ തോമസ് ഒരു ചീട്ട് താഴേക്ക് വച്ചു. “മനോഹരമായ ഒരു കാവ്യം പോലെ, ചെറുപ്പം”, അയാൾ തന്നോടുതന്നെ പിറുപിറുത്തു. പിന്നെ, അദ്ദേഹം തന്റെ വാക്കുകൾ രാഹുലിലേക്ക് നയിച്ചു. “നിങ്ങൾ വളരെ ഭാഗ്യവാനാണ്, ഡോക്ടർ. ഇത്രയും സുന്ദരം ആയ ഒരു രത്നം അപൂർവമാണ്”.
തന്റെ നെഞ്ച് വീർക്കുന്നത് രാഹുലിന് അനുഭവപ്പെട്ടു. ചുണ്ടിൽ കളിച്ചുകൊണ്ടിരുന്ന ഒരു ചെറിയ പുഞ്ചിരിയോടെ അയാൾ കണ്ണട ക്രമീകരിച്ചു. “എനിക്കറിയാം”.
ആ അഭിനന്ദനത്തെ ആത്മാർത്ഥമെന്ന് തെറ്റിദ്ധരിച്ച് നവ്യ പുഞ്ചിരിച്ചു. “നിങ്ങളെല്ലാവരും ഒരുപാട് സ്നേഹം ഉള്ളവർ ആണ്, എന്റെ ജീവിതത്തിൽ ആദ്യം ആയി ആണ് ഇത്രയും എല്ലാം സന്തോഷിക്കുന്നത്”.
ഒടുവിൽ മാത്യൂ അവളിൽ നിന്ന് തീക്ഷ്ണമായ തന്റെ നോട്ടം തിരിക്കുകയും രാഹുലിനെ നേരിട്ട് നോക്കുകയും ചെയ്തു. പതിയെ പതിയെ അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അതൊരു സൌഹാർദ്ദപരമായ ചിരിയായിരുന്നില്ല. നിഗൂഢതയുടെ ഒരു രൂപമായിരുന്നു അത്. “അവൾക്കറിയില്ല, അല്ലേ?” അയാൾ ചോദിച്ചു,
അയാള്‍ ശബ്ദം താഴ്ത്തി മൂന്ന് പേർക്ക് മാത്രമേ കേൾക്കാൻ കഴിയുന്ന രീതിയില്‍. “അവൾക്ക് അവളുടെ സൗന്ദര്യത്തെ കുറിച്ചോ, അത് മറ്റുള്ളവരിൽ ഉണ്ടാക്കുന്ന വികാരത്തെ കുറിച്ചോ ഒരു ധാരണയുമില്ല അല്ലെ അവൾക്ക്”. ആ ചോദ്യം എന്ത് കൊണ്ടോ രാഹുലിന്റെ മനസ്സിൽ ഒരു അസ്വസ്ഥത സൃഷ്ടിച്ചു. എന്താണ് മാത്യു അങ്കിൾ ഉദേശിച്ചത്?