ഹരീഷ്: “നിങ്ങൾ ആദ്യം അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോ! അവൻ ബോധം കെട്ട് വീഴാൻ പോകുന്നു! ബാക്കിയുള്ള കാര്യങ്ങൾ നമുക്ക് പിന്നെ സംസാരിക്കാം!”
വിനുവിന്റെയും ഹരീഷിന്റെയും തല്ലുകൾക്ക് മുന്നിൽ അമലിന്റെ കസിൻസുകൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അവർ അവനെ വലിച്ചെടുത്ത്, വേഗത്തിൽ അവരുടെ കാറിൽ അവർ അവനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.
കല്യാണത്തിന്റെ ചിരിയും സന്തോഷവും നിറയേണ്ട വീട്, നാണക്കേടിലും വെറുപ്പിലും മുങ്ങി. ഈ സംഭവം രണ്ടു കുടുംബങ്ങൾക്കിടയിൽ വലിയ പ്രശ്നങ്ങൾക്ക് വഴി തുറന്നു. വരന്റെ വീട്ടുകാർ ഉടൻ തന്നെ കല്യാണം വേണ്ടെന്ന് വെക്കാനായി സംസാരിച്ചു.
എന്നാൽ, ആ നിമിഷം വരൻ, ഒരു പക്വതയുള്ളവനെപ്പോലെ മുന്നോട്ട് വന്നു. “ഇത് ഒരു വ്യക്തിയുടെ തെറ്റാണ്. ഇതിന്റെ പേരിൽ ഈ കുടുംബത്തെ മുഴുവൻ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. അനിത ഇതിൽ ഒരു തെറ്റും ചെയ്തിട്ടില്ല. വിവാഹം മുടക്കാനായി ഞാൻ ആഗ്രഹിക്കുന്നില്ല.”
വരന്റെ വാക്കുകൾ എല്ലാവർക്കും ആശ്വാസമായി. കുടുംബങ്ങൾ ഇത് അംഗീകരിച്ചു. പക്ഷേ, അമലിന്റെ സാന്നിധ്യമില്ലാതെ, കുറച്ച് നാണക്കേടോടും ലജ്ജയോടും കൂടി അനിതയുടെ കല്യാണം നടന്നു.
അനിത, വിവാഹശേഷം പോലും വിഷാദത്തിലായിരുന്നു. താൻ ഏറ്റവും വിശ്വസിച്ച തന്റെ ചേട്ടൻ തന്നോട് ഇത് ചെയ്തല്ലോ എന്ന ചിന്തയിൽ അവൾ അമലിനെ വെറുക്കാൻ തുടങ്ങി.
അമൽ ഹോസ്പിറ്റലിലെ കട്ടിലിൽ കിടന്നു. അവന്റെ ശരീരം ചതഞ്ഞരഞ്ഞിരുന്നു. എന്നാൽ സൗമ്യയുടെ വാക്കുകളായിരുന്നു അവന്റെ മനസ്സിനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്: “നിങ്ങളെ സ്നേഹിക്കാൻ ഒരു പെണ്ണിനും കഴിയില്ല!”