“”എടീ നീ സീരിയസ് ആണോ “”
“”എനിക്കറിയാം നിനക്കെന്നെ ഇഷ്ടമാവില്ലെന്നു… നിനക്ക് യോജിച്ച പെണ്ണല്ല ഞാൻ.. പക്ഷെ എനിക്ക് നിന്നെ ഇഷ്ടമാണ്.. നിനക്കെന്തു തോന്നിയാലും ജീവിതകാലം മുഴുവൻ നിന്നെ ഞാൻ മറക്കില്ല “”
ഹരി അവളുടെ അടുത്തേക്ക് ഇരുന്നു. അവളുടെ കൈപിടിച്ച് കൊണ്ടുപറഞ്ഞു.
“”നോക്ക് മോളെ.. നീയെനിക്കു യോജിച്ചതല്ലെന്നു ആര് പറഞ്ഞു. എനിക്കും നിന്നെ ഒരുപാടിഷ്ടമാണ്. പക്ഷെ അതൊരു പ്രണയമായിട്ടൊന്നും ഇതുവരെ എനിക്ക് തോന്നിയിട്ടില്ല. എന്തായാലും എല്ലാകാലവും ഈ ഫ്രണ്ട്ഷിപ് ഉണ്ടാവും. ചിലപ്പോൾ നീയാഗ്രഹിച്ച പോലെ അത് മാറിയെന്നും വരാം “”
അതുകേട്ടു നിത്യ ചെറുതായൊന്നു കരഞ്ഞു..
“”അയ്യേ എന്തിനാ കരയണെ.. “”ഹരി അവളുടെ കണ്ണുകൾ തുടച്ചു നൽകി. പെട്ടെന്ന് നിത്യ അവനെ കെട്ടിപിടിച്ചു കരഞ്ഞു. അവനും അവളെ കെട്ടിപിടിച്ചു..
“”മോളു കരയണ്ട.. ഞാൻ പറഞ്ഞില്ലേ കൂടെയുണ്ടാവുമെന്ന്.. നിനക്കെന്തു പ്രശ്നം വന്നാലും ഞാനുണ്ടാകും.. പ്ലീസ് കരയല്ലേ “”
“”എനിക്കറിയില്ല ഹരി.. എനിക്ക് എനിക്ക് വയ്യ ഹരീ “” അവൾ വെറുതെ കരഞ്ഞു.
ഹരി അവളെ പിടിച്ചു സോഫയിൽ ഇരുത്തി. കണ്ണ് നീര് തുടച്ചു നൽകി..
“”നിനക്ക് വിശക്കുന്നില്ലേ.. ഞാൻ വല്ലതും ഓർഡർ ചെയ്യാം “”
“”വിശക്കുന്നില്ല…””
“”അത് പറഞ്ഞാൽ പറ്റില്ല “”
“”വേണ്ട ഹരി.. ഞാൻ എന്തെങ്കിലും ഉണ്ടാക്കിക്കോളാം “”
“”അയ്യോ അതൊന്നും വേണ്ട ഇപ്പൊ റസ്റ്റ് എടുക്ക് ഞാൻ ഓർഡർ ചെയ്യാം “” ഹരി ഫോൺ എടുത്തു ഫുഡ് ഓർഡർ ചെയ്യാൻ തുടങ്ങി..