“”അതെന്താ “”
“”ഇത്രേം ദിവസമായിട്ടും എനിക്കോ അമ്മുവിനോ യാതൊരുവിധ മോശം അനുഭവങ്ങൾ ഹരിയിൽ നിന്നും ഉണ്ടായിട്ടില്ല.. ആ ഒരു കാരണം മാത്രം മതി.. “”
“”അത് കരുതി ഞാനൊരു ആണല്ലാണ് കരുതരുത്..””
“”ഇവനെ ഞാൻ.. “”
“”ഹഹ.. നിന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവങ്ങളായിരിക്കും നിനക്കിവിടെ നിന്നും കിട്ടുക.. നിനക്ക് മാത്രമല്ല നമുക്കെല്ലാർക്കും.. ഒരു പെണ്ണിനെ കണ്ട് അവളെ മറ്റൊരു തരത്തിൽ മാത്രം ചിന്തിക്കുന്ന ഒരു പുരുഷനല്ല ഞാൻ.. എന്റെ സഹപ്രവർത്തകർ എന്നതിലുപരി എന്റെ വീട്ടുകാരെ പോലെയാണ് നിങ്ങളെനിക്ക്.. നിങ്ങള്ക്ക് എന്ത് സംഭവിച്ചാലും എനിക്ക് സഹിക്കില്ല.. ഇപ്പോൾ മാത്രമല്ല ഇനിയെപ്പോഴും നിങ്ങൾ രണ്ടുപേരും എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരിക്കും “”
അവൻ പറയുന്നത് കേട്ടു നിത്യ അവനെ തന്നെ നോക്കി നിന്നു.
“”ഹരി.. “”
“”ആ “”
“”ഒന്നെന്റെ അടുത്ത് വന്നിരിക്കുമോ “”
ഹരി എണീറ്റ് അവളുടെ അടുത്ത് പോയിരുന്നു.
അവൾ അവന്റെ നേരെ തിരിഞ്ഞു.
“” നോക്ക് ഹരി. എത്ര ഭംഗിയായിട്ടാണ് നീ സംസാരിക്കുന്നതു. ഏതൊരു പെണ്ണും വീണു പോകും.. എന്താണെന്നറിയില്ല നിന്റെ സാമീപ്യം എനിക്ക് വളരെ സന്തോഷം നൽകുന്നു. “”
“”ങേ പെണ്ണ് റൊമാന്റിക് ആയല്ലോ “”
“”പോടാ പൊട്ടാ.. റൊമാന്റിക് ഒന്നുമല്ല.. ഇതിനെന്താ പറയാന്നും എനിക്കറിയില്ല.. പക്ഷെ..””
“”എന്താ ഒരു പക്ഷെ “”
“”പറയട്ടെ?””
“”പറയ് “”
“”ഈയൊരു നിമിഷം മുതൽ എനിക്ക് നിന്നോട് എന്തൊക്കെയോ തോന്നുന്നു.. ജീവിതകാലം മുഴുവൻ നീയെന്റെ കൂടെയുണ്ടെങ്കിൽ…””