ഹരിയുടെ കാവൽക്കാർ 2 [Karthik]

Posted by

 

“”ശരിയാ “” അവൾ പതിയെ എണീറ്റ് ഹാളിലേക്ക് നടന്നു കൂടെ ഹരിയും.

 

“”എന്താണ് തന്റെ ഭാവി പരിപാടികളൊക്കെ “”

 

“”എന്ത് പരിപാടി.. ഇങ്ങനെയങ്ങ് പോകണം “”

 

“”ഒരു കല്ലിയാണമൊക്കെ വേണ്ടേ “”

 

“”വീട്ടുകാരൊക്കെ പറയുന്നുണ്ട്.. കുറച്ചു കഴിയട്ടെ “”

 

“”ആരെയെങ്കിലും കണ്ടു വച്ചിട്ടുണ്ടോ “”

 

“”ഹേയ് ഇതുവരെ അങ്ങനെയില്ല.. “”

 

“”അപ്പൊ ഇനി ഉണ്ടായിക്കൂടെന്നില്ല.. എങ്ങനെയുള്ള ആളാണ്‌ തന്റെ മനസ്സിൽ “”

 

“”അയ്യോ അങ്ങനെയൊന്നും ചോദിക്കല്ലേ.. “”

 

“”എന്നാലും “”

 

“”പറയണോ “”

 

“”ഹാ പറ.. നമ്മളിപ്പോൾ നല്ല കൂട്ടായില്ലേ പിന്നെന്താ “”

 

“”അതിപ്പോ.. വല്ല്യ ആഗ്രഹങ്ങളൊന്നുമില്ല.. തുറന്നു പറഞ്ഞാൽ ഹരിയെ പോലെ സ്വഭാവമുള്ള ഒരാൾ വന്നാൽ നല്ലത് “”

 

“”ങേ എന്നെ പോലെയോ.. അതെന്താ “”

 

“”ഹരിയുടെ സ്വഭാവം കേറിങ് അതെല്ലാം ഏത് പെൺപിള്ളേർക്കും ഇഷ്ടപെടും “”

 

“”തനിക്കിഷ്ടപ്പെട്ടോ “”

 

“”പിന്നെ ഇഷ്ടപ്പെടാതെ “”

 

“”ഈശ്വരാ ഇനി തന്നെ ഞാൻ കെട്ടേണ്ടി വരുമോ “”

 

“”പോടാ കളിയാക്കാതെ “”

 

“”ങേ അപ്പൊ എന്നെ പറ്റില്ലേ “”

 

“”അയ്യോ അങ്ങനെയൊന്നും ചോദിക്കല്ലേ എനിക്കറിയില്ല പറയാൻ “”

 

“” ഞാൻ വെറുതെ ചോദിച്ചതാടോ.. താൻ പേടിക്കണ്ടാ. “”

 

“”ഏയ്‌ അത് സാരമില്ല.. എന്തായാലും ഇയാളെ കെട്ടുന്നയാൾ നല്ല ഭാഗ്യമുള്ള പെൺകുട്ടിയായിരിക്കും “”

 

“”അയ്യോ മോളെ പുകഴ്ത്തല്ലേ ഞാൻ കേറിപോകും “”

 

“”കളിയാക്കിയതല്ല.. കാര്യം പറഞ്ഞതാ “”

Leave a Reply

Your email address will not be published. Required fields are marked *