ഹരി അവളുടെ കണ്ണിലേക്കു നോക്കി.
“”അയ്യോ സോറി ഞാൻ അറിയാതെ വിളിച്ചതാ “” അവൾ സ്വയം കുറ്റപ്പെടുത്തി.
“”ഹേയ് അത് സാരമില്ല.. നമ്മൾ തമ്മിലല്ലേ.. ഇനി ഉറങ്ങിക്കോ.. അപ്പൊ ഗുഡ് നൈറ്റ് “”
ഹരി തന്റെ മുറിയിലേക്ക് നീങ്ങി. നിത്യക്കു എന്തെന്നില്ലാത്ത സന്തോഷം തോന്നി. വീട്ടിൽ നിന്നു മാറി നിന്നെങ്കിലും അങ്ങനെയൊരു തോന്നലെ ഇല്ല. ഹരിയുമായി നല്ല കൂട്ടായതിനാൽ അവൾക്കു നല്ല സന്തോഷായി. പതിയെ ഉറക്കത്തിലേക്കു..
പിറ്റേന്ന് രാവിലെ നിത്യ തനിക്കു കഴിയും വിധം ബാത്റൂമിലേക്ക് പോയി.. ഫ്രഷ് ആയി.. സമയം കുറെ ആയിട്ടും ഹരിയെ കാണാതായപ്പോൾ അവൾ റൂമിലേക്ക് ചെല്ലാതെ അവനു കാൾ ചെയ്തു.. ഫോൺ എടുത്തില്ല.. അൽപ്പസമയം കഴിഞ്ഞു ഹരി മുറിയിലേക്ക് വന്നു..
“”ഞാൻ ബാത്‌റൂമിൽ ആയിരുന്നു.. വിശക്കുന്നുണ്ടോ?””
“”ഹേയ് ഇല്ല.. ഇത്രേം സമയമായിട്ടും കണ്ടില്ലല്ലോ അതാ വിളിച്ചേ “”
“”ഓ.. അല്ല ഫ്രഷ് ആയല്ലോ.. ഇപ്പൊ കുറച്ചു ഉഷാറായി.. ഞാൻ വിചാരിച്ചു കുളിപ്പിച്ചു തരേണ്ടി വരുമെന്ന് “”
“”അയ്യടാ ഇങ്ങോട്ട് വാ കുളിപ്പിക്കാൻ “”
“”അതെന്താ ഞാൻ കുളിപ്പിച്ചാൽ പറ്റില്ലെന്നുണ്ടോ?””
“”അങ്ങനെയിപ്പം മോൻ കുളിപ്പിക്കണ്ട.. തന്നെത്താൻ കുളിച്ചാൽ മതി “”
“”ഓഹോ ഇപ്പൊ നമ്മളെ വേണ്ടാതായി ഇല്ലേ “”
“”അങ്ങനെ പറയരുത്.. “”
“”Mm പോട്ടെ ഞാൻ ചുമ്മാ പറഞ്ഞതാ.. അല്ല ഇപ്പൊ ഒക്കെ ആയില്ലേ “”
“”ആ കുഴപ്പമില്ല.. “”
“”ഇങ്ങനെ റൂമിൽ തന്നെയിരുന്നാൽ ബോറടിക്കും.. പുറത്തു പോകാൻ കഴിയുമെങ്കിൽ പോകാം അല്ലെങ്കിൽ ഹാളിൽ വന്നിരിക്ക് എന്തെങ്കിലും മിണ്ടീം പറഞ്ഞുമിരിക്കാം “”